ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇൻറർനാഷണൽ മൊണേറ്ററി ഫണ്ട് (IMF) പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം ഈ വർഷം ജി7 രാജ്യങ്ങളിൽ രണ്ടാമത്തെ വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാകും യുകെയുടേത് എന്ന വാർത്ത പുറത്ത് വന്നു. . അമേരിക്കയാണ് ഒന്നാമതെത്തുന്നത്. എന്നാൽ വിലക്കയറ്റം യുകെയിലായിരിക്കും ഏറ്റവും കൂടുതലെന്ന മുന്നറിയിപ്പും ഐഎംഎഫ് നൽകിയിട്ടുണ്ട് . എനർജി, യൂട്ടിലിറ്റി ബില്ലുകൾ എന്നിവയുടെ വർധനയാണ് ഇതിന് പ്രധാന കാരണം. നിലവിലെ കണക്കുകൾ പ്രകാരം, ഈ വർഷം 3.4 ശതമാനവും അടുത്ത വർഷം 2.5 ശതമാനവും വിലവർധന ഉണ്ടാകുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
യുകെയുടെ സമ്പദ്‌വ്യവസ്ഥ 2025-ൽ 1.3 ശതമാനത്തിന്റെ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ, എങ്കിലും ജിഡിപി നിരക്ക് 0.4 ശതമാനവും 2026-ൽ 0.5 ശതമാനവും മാത്രമായിരിക്കും മുന്നേറുന്നത് . ഇതോടെ ജിഡിപി നിരക്കിൽ യുകെ ജി7 രാജ്യങ്ങളിൽ അവസാന സ്ഥാനത്തായിരിക്കും. സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സർക്കാർ നടപടികൾ സ്വീകരിക്കും എന്ന് വാഷിംഗ്ടണിൽ എത്തിയ ചാൻസലർ റേച്ചൽ റീവ്സ് പറഞ്ഞു.
ഐഎംഎഫ് റിപ്പോര്‍ട്ട് പുറത്തുവന്നത് ലേബർ സർക്കാരിന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഉയർന്ന വിലക്കയറ്റവും സാധാരണ ജനങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടും മൂലം പ്രതിപക്ഷ പാർട്ടികൾ സർക്കാരിനെ കടന്നു അക്രമിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Leave a Reply