ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ആഡംബര വസതികളിൽ നികുതി വർധിപ്പിക്കുന്നതിനായി പുതിയ കൗൺസിൽ ടാക്‌സ് ബാൻഡുകൾ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നു. പുതിയ ബാൻഡുകൾ കൊണ്ടുവരുന്നത് വഴി പ്രാദേശിക ഭരണകൂടങ്ങൾക്ക് അധിക ധനസഹായം ലഭിക്കുകയും, ട്രഷറിയിൽ നിന്ന് ഗ്രാന്റുകൾ ആവശ്യപ്പെടേണ്ട സാഹചര്യം കുറയുകയും ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഉയർന്ന മൂല്യമുള്ള വീടുകൾക്കായി പുതിയ കൗൺസിൽ ടാക്‌സ് ബാൻഡ് അവതരിപ്പിക്കുന്നത് ഇതുവരെ മുന്നോട്ടുവന്നിട്ടുള്ള നികുതി പരിഷ്കാര ആശയങ്ങളിൽ ഏറ്റവും നീതിപൂർണ്ണമായ നടപടി ആയിരിക്കുമെന്ന് എസ്റ്റേറ്റ് ഏജൻസി ഹാംപ്ടൺസിലെ ലീഡ് അനലിസ്റ്റ് ഡേവിഡ് ഫെൽ അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിലെ ഏറ്റവും ഉയർന്ന കൗൺസിൽ ടാക്‌സ് തലമായ ബാൻഡ് എച്ച് ഇപ്പോൾ 1991-ൽ £3,20,001-ൽ കൂടുതൽ മൂല്യമുണ്ടായിരുന്ന വീടുകൾക്കാണ് ബാധകമാകുന്നത്. ഇതിൽ നാല് ബെഡ്റൂം ഉള്ള പുതിയ വീടുകൾ മുതൽ ലക്ഷങ്ങൾ വിലവരുന്ന മേഗാ മാൻഷനുകൾ വരെ ഉൾപ്പെടുന്നുണ്ട്.

നേഷൻ വൈഡിൻെറ കണക്കുകൾ പ്രകാരം 1991-ൽ £4,24,000 മൂല്യമുണ്ടായിരുന്ന സ്വത്ത് വകകൾക്ക് ഇന്ന് ശരാശരിയായി £2.1 മില്യൺ (ഏകദേശം ₹22 കോടി) വിലവരും. ലണ്ടനിൽ ഇതിന്റെ മൂല്യം 2025-ൽ £3 മില്യൺ കടക്കുമെന്നാണ് കണക്കാക്കുന്നത്. ലണ്ടനിലെ സമ്പന്ന പ്രദേശങ്ങളായ കെൻസിങ്ടണും ചെൽസിയും പോലുള്ള സ്ഥലങ്ങളിൽ വീടുകളുടെ ശരാശരി വില ഇപ്പോൾ £1.8 മില്യൺ ആണ്. ബ്രിട്ടനിലെ സാമ്പത്തികമായി ശക്തരായ വിഭാഗം ബജറ്റിൽ കൂടുതൽ സംഭാവന ചെയ്യേണ്ടിവരുമെന്ന് നേരത്തെ ധനമന്ത്രി റേച്ചൽ റീവ്സ് പറഞ്ഞിരുന്നു. എന്നാൽ കൗൺസിൽ ടാക്‌സ് വർധനവുകൾ പ്രോപ്പർട്ടി വിപണിയിലെ നിലവിലുള്ള മന്ദഗതിയെ കൂടി വഷളാക്കുമെന്ന് വിദഗ്ദർ പറയുന്നു.