കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ തമിഴ്നാട്ടിലെ മധുരയിൽ നിന്ന് പൊലീസ് പിടികൂടി. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണെന്നും ഇയാൾ കുറ്റസമ്മതം നടത്തിയതായും ഡെപ്യൂട്ടി കമ്മീഷണർ ടി. ഫെറാഷ് അറിയിച്ചു. ലോറി ഡ്രൈവറായ പ്രതി ജോലിയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളുടെ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്കെത്താനായത്. പ്രതിയെ പിടികൂടുന്നതിന് പൊലീസ് സംഘം മധുരയിലേക്ക് യാത്ര ചെയ്ത് സാഹസികമായാണ് അറസ്റ്റ് നടത്തിയത്.
രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. ഉറക്കത്തിലായിരുന്ന യുവതിയെ പ്രതി ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഞെട്ടി ഉണർന്ന യുവതിയെ കാണുന്നയുടൻ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് ശേഷം പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹോസ്റ്റലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കിയതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Leave a Reply