ന്യൂസ് ഡെസ്ക്, മലയാളം യുകെ
എസ്സെക്സിലെ ജയിലിൽ നിന്ന് തെറ്റായ വിവരങ്ങളുടെ പേരിൽ മോചിതനായ ലൈംഗിക കുറ്റവാളി ഹദുഷ് കിബാതുവിനോട് സ്വയം കീഴടങ്ങണമെന്ന് മെട്രോപൊളിറ്റൻ പൊലീസ് ആവശ്യപ്പെട്ടു. 14 വയസുകാരിയായ പെൺകുട്ടിയെയും ഒരു സ്ത്രീയെയും ലൈംഗികമായി പീഡിപ്പിച്ചതിന് ശിക്ഷിക്കപ്പെട്ട ഇയാളെ കഴിഞ്ഞ വെള്ളിയാഴ്ച തെറ്റായി മോചിപ്പിച്ചെന്നും തുടർന്ന് ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തതായും പൊലീസ് വ്യക്തമാക്കി. കിബാതു അവസാനമായി ഡാൽസ്റ്റൺ സ്ക്വയറിലെ ഒരു ലൈബ്രറിയിലെ സിസിടിവിയിൽ കണ്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഉടൻ തന്നെ പൊലീസുമായി ബന്ധപ്പെടാൻ മെട്രോ പൊലീസ് കമാൻഡർ ജെയിംസ് കോൺവേ കിബാതുവിനോട് നേരിട്ട് ആവശ്യപെട്ടു. ” ഇയാളെ കാണുന്നവർ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട് . ഇതോടൊപ്പം കൂടുതൽ പൊലീസുകാരെ ഡാൽസ്റ്റൺ പ്രദേശത്ത് വിന്യസിച്ചതായും അറിയിച്ചു. സംഭവം പോലീസിനും നീതിന്യായ വ്യസ്ഥയ്ക്കും കടുത്ത നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്.

ഈ സംഭവത്തിൽ സ്വതന്ത്ര അന്വേഷണത്തിന് മിനിസ്റ്റർ ഓഫ് ജസ്റ്റിസ് ഡേവിഡ് ലാമി ഉത്തരവിട്ടു . തെറ്റായ മോചനം “ഭീകരമായ പിഴവാണെന്ന്” അദ്ദേഹം വ്യക്തമാക്കി. അതേസമയം, ജയിലുകളിൽ ഭാവിയിൽ ഇത്തരമൊരു പിഴവ് ആവർത്തിക്കാതിരിക്കാൻ പുതിയ പരിശോധനാ മാർഗ്ഗനിർദേശങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചു. സംഭവം പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്നുവെന്ന് കണക്കാക്കി, പൊലീസ് കിബാതുവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്.











Leave a Reply