ലണ്ടനിൽ കഠാര ആക്രമണത്തിനിരയായി ഗുരുതരാവസ്ഥയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിക്കപ്പെട്ട 8 മാസം ഗർഭിണിയായ അമ്മ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയെങ്കിലും കുട്ടിയെ പുറത്തെടുക്കാനായി.

26 വയസ്സുകാരിയായ യുവതിയെ ഗുരുതരമായ പരിക്കുകളോടെ ആണ് കണ്ടെത്തിയത് എന്ന് മെട്രോപൊളിറ്റൻ പോലീസ് മാധ്യമങ്ങളെ അറിയിച്ചു. ഡോക്ടർമാരുടെ രക്ഷപ്പെടുത്താനുള്ള പരിശ്രമങ്ങൾക്കൊടുവിൽ കെല്ലി മേരി എന്ന യുവതിയാണ് പുലർച്ചെ മൂന്നരയ്ക്ക് സൗത്ത് ലണ്ടനിലെ തോൺസ്റ്റാൻ ഹീത്ത് എന്ന സ്ഥലത്ത് വെച്ച് മരണത്തിന് കീഴടങ്ങിയത്.

പൂർണ ഗർഭിണിയായിരുന്ന അമ്മയുടെ മരണവും ഗുരുതരാവസ്ഥയിൽ പുറത്തെടുക്കപ്പെട്ട നവജാതശിശുവിന്റെ അവസ്ഥയും അത്യന്തം പരിതാപകരമാണെന്നും രാജ്യസുരക്ഷയ്ക്ക് ഏറ്റ വെല്ലുവിളിയാണെന്നും ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ മൈക്ക് നോർമാൻ മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തം നേരിട്ട കുടുംബത്തോടൊപ്പം തങ്ങൾ ഉണ്ടെന്നും അവർക്ക് വേണ്ടി പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഉദ്യോഗസ്ഥരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ സുരക്ഷാ കാരണങ്ങളാൽ ആൺകുട്ടി ആണോ പെൺകുട്ടി ആണോ എന്ന വിവരം പുറത്തുവിട്ടിട്ടില്ലാത്ത നവജാതശിശു ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കൊലയാളി എന്ന് സംശയിക്കപ്പെടുന്ന 29 വയസ്സുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻപ് 37കാരനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അന്വേഷണത്തിന്റെ ഭാഗമായി വിട്ടയച്ചു.

ഒരു എയർ ആംബുലൻസും രണ്ട് ആംബുലൻസ് ടീമും സംഭവം അറിഞ്ഞ ഉടൻ തന്നെ സംഭവം നടന്ന സ്ഥലത്തെത്തിയെങ്കിലും യുവതിയെ രക്ഷിക്കാനായില്ല എന്ന് ബ്രിട്ടൻ വാർത്ത ഏജൻസിയായ പ്രസ് അസോസിയേഷൻ(പി എ ) അറിയിച്ചു. അനുശോചനം അറിയിച്ചു കൊണ്ട് ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തിരുന്നു.