മൂന്നാറില്‍ മുംബൈ സ്വദേശിനിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന കേസില്‍ രണ്ട് ടാക്‌സി ഡ്രൈവര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ സ്വദേശികളായ വിനായകനെയും വിജയകുമാറിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

മുംബൈയില്‍ അസിസ്റ്റന്റ് പ്രൊഫസറായ ജാന്‍വി എന്ന യുവതിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ മൂന്നാര്‍ യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പങ്കുവെച്ചത്. ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്ര ചെയ്തതിനെ തുടര്‍ന്ന് പ്രാദേശിക ടാക്‌സി ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്നും പൊലീസും അതേ നിലപാട് സ്വീകരിച്ചുവെന്നും അവര്‍ വീഡിയോയില്‍ ആരോപിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വീഡിയോ വൈറലായതിനെ തുടര്‍ന്ന് സംഭവത്തില്‍ പ്രതികരണമായി രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. യുവതിയുടെ പരാതി അടിസ്ഥാനമാക്കി ഭീഷണിപ്പെടുത്തിയ സംഘത്തിലെ മറ്റു പേരുകളെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.