ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ സ്റ്റോം ക്ലോഡിയാർ എത്തിയതിനെ തുടർന്ന് ഇംഗ്ലണ്ടും വെയിൽസും ഉൾപ്പെടെ പല പ്രദേശങ്ങളിലും അതിശക്തമായ മഴയും വെള്ളപ്പൊക്ക ഭീഷണിയും ഉയർന്നിരിക്കുകയാണ്. ഇതിനെ തുടർന്ന് വെയിൽസ്, മിഡ്‌ലാൻഡ്സ്, സൗത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് തുടങ്ങിയ മേഖലകളിൽ ആംബർ മുന്നറിയിപ്പ് നൽകി . ചില പ്രദേശങ്ങളിൽ ഒരു ദിവസം കൊണ്ടുതന്നെ ഒരു മാസം ലഭിക്കേണ്ടതോളം മഴ ലഭിക്കാമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . 30 മുതൽ 150 മില്ലീമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ടെന്നാണ് പ്രവചനം .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കനത്ത മഴയോടൊപ്പം യാത്രാ തടസങ്ങൾ , വൈദ്യുതി മുടക്കങ്ങൾ, റോഡുകളിലും നദീതടങ്ങളിലും വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കംബർയയിലെ കേശ്വിക്ക് ക്യാമ്പ്‌സൈറ്റ് പ്രദേശത്തും കാർലൈൽ നഗരത്തിലൂടെ ഒഴുകുന്ന ഈഡൻ നദീതീരത്തും അടക്കം മൂന്ന് വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ നിലവിലുണ്ട്. അപകടകരമായ കാലാവസ്ഥയിൽ യാത്ര ഒഴിവാക്കണമെന്നും ചെറിയ വെള്ളക്കെട്ടിലൂടെയും വാഹനം ഡ്രൈവ് ചെയ്യാൻ ശ്രമിക്കരുതെന്നും എഎ ദുരന്തനിവാരണ വിഭാഗം ജനങ്ങളോട് മുന്നറിയിപ്പ് നൽകി.

യുകെയുടെ വടക്കൻ ഭാഗങ്ങളിൽ വാരാന്ത്യത്തോടെ തണുപ്പ് ശക്തമാകുകയും രാത്രിയിൽ മഞ്ഞു വീഴ്ച രൂപപ്പെട്ടേക്കുകയും ചെയ്യും. തെക്കൻ ഇംഗ്ലണ്ടിൽ മഴ തുടർന്നേക്കാമെങ്കിലും അടുത്ത ആഴ്ചയുടെ തുടക്കത്തോടെ രാജ്യവ്യാപകമായി കാലാവസ്ഥ വരണ്ടതും തണുത്തതുമായ രീതിയിലേയ്ക്കാണ് മാറുന്നത്. സ്കോട്ട് ലൻഡിന്റെയും ഇംഗ്ലണ്ടിന്റെ കിഴക്കൻ പ്രദേശങ്ങളുടെയും ഉയർന്ന പ്രദേശങ്ങളിൽ സീസണിലെ ആദ്യ ഹിമപാതത്തിനും സാധ്യതയുണ്ട്. Meanwhile, സ്പെയ്‌നും പോർച്ചുഗലും കനത്ത നാശനഷ്ടങ്ങൾ നേരിടുകയാണ്; പോർച്ചുഗലിൽ ഒരു വയോധിക ദമ്പതിയെ വെള്ളപ്പൊക്കത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ലക്ഷക്കണക്കിന് ആളുകൾക്ക് വൈദ്യുതി നിരന്തരം തടസ്സപ്പെടുകയും ചെയ്തു.