തമിഴ്‌നാട്ടിലെ സീ ഫുഡ് കയറ്റുമതി കമ്പനികളിലെ ഉപയോഗശൂന്യമായ മീനിന്റെ ഭാഗങ്ങൾ തീരപ്രദേശത്ത് വിൽപ്പനയ്ക്കെത്തിക്കുന്നുവെന്ന് കണ്ടെത്തി. തമിഴ് നാട്ടിലെ സീ ഫുഡ് എക്‌സ്‌പോർട്ടിങ് കമ്പനികളിൽനിന്ന് എത്തിക്കുന്ന മീനിന്റെ ഭാഗങ്ങൾ വാങ്ങിക്കഴിക്കരുതെന്ന് പൂവാർ മത്സ്യഭവൻ അധികൃതർ മുന്നറിയിപ്പു നൽകി.

കഴിഞ്ഞ 29-ന് തീരപ്രദേശങ്ങളിൽ ചെമ്പല്ലിവിഭാഗത്തിലെ മീൻ കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് ഗുണനിലവാരമില്ലാത്ത മത്സ്യഭാഗങ്ങളിൽനിന്നാണ് വിഷബാധയുണ്ടായതെന്ന് കണ്ടെത്തിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തമിഴ്‌നാട്ടിലെ സീ ഫുഡ് കമ്പനിയിൽ വേസ്റ്റ് ഡിസ്‌പോസലിനു കൊടുക്കുന്ന മീനിന്റെ ഉപയോഗശൂന്യമായ ഭാഗങ്ങളാണ് കേരളത്തിന്റെ തീരപ്രദേശങ്ങിൽ എത്തിച്ച് വിൽപ്പന നടത്തുന്നതെന്ന് പൂവാർ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അറിയിച്ചു. തമിഴ്‌നാട്ടിൽനിന്ന് തീരദേശത്ത് വിൽപ്പനയ്ക്ക് എത്തിച്ച ചെമ്പല്ലിവിഭാഗം മീനിന്റെ മുള്ളും തലയും വാങ്ങി കഴിച്ച് 40-ൽ അധികംപേർ വിഷബാധയേറ്റ് ചികിത്സതേടിയിരുന്നു. ഇതേത്തുടർന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന നടത്തിയത്.