ന്യൂസ് ഡെസ്ക്, മലയാളം യുകെ
ദക്ഷിണ വെയിൽസിൽ 17-കാരിയായ ലെയ്‌ൻ വില്യംസ് കൊല്ലപ്പെട്ട സംഭവത്തിൽ 18-കാരനായ ക്യാമറൺ ചെങിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ സെഫ്ൻ ഫോറെസ്റ്റിലെ ഒരു വീട്ടിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക് സംഭവിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ്, ഉൾപ്പെടെ ആയുധ സജ്ജരായ ഉദ്യോഗസ്ഥർ, സ്ഥലത്തെത്തിയിരുന്നു . എന്നാൽ പെൺകുട്ടിയെ സംഭവസ്ഥലത്ത് തന്നെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

38 വയസ്സുള്ള മറ്റൊരു സ്ത്രീക്ക് ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. അന്വേഷണം തുടരുകയാണെന്ന് ഗ്വെന്റ് പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് ആളുകൾ സമൂഹ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പങ്കുവെയ്ക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. കൊലപാതകത്തെ കുറിച്ചും അക്രമിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ ഉദ്യോഗസ്ഥരുമായി നേരിട്ട് ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.











Leave a Reply