ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ കമ്പനിയുടെ മേധാവി. സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി ഇ ഒ വീട് വാടകയ്ക്ക് എടുത്തത് ആഴ്ചയിൽ 50000 പൗണ്ട് നിരക്കിൽ. ലണ്ടനെ രണ്ടാം ഭവനമായി കാണുന്ന ഈ ഇന്ത്യക്കാരന്റെ വിജയം അതിശയിപ്പിക്കുന്നത്

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ കമ്പനിയുടെ മേധാവി. സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി ഇ ഒ വീട് വാടകയ്ക്ക് എടുത്തത് ആഴ്ചയിൽ 50000 പൗണ്ട് നിരക്കിൽ. ലണ്ടനെ രണ്ടാം ഭവനമായി കാണുന്ന ഈ ഇന്ത്യക്കാരന്റെ വിജയം അതിശയിപ്പിക്കുന്നത്
March 27 04:44 2021 Print This Article

അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ കമ്പനിയുടെ മേധാവി എന്ന ഒറ്റ വിശേഷണം മാത്രം മതി സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി ഇ ഒ അദർ പൂനവല്ലയുടെ പ്രാധാന്യം മനസ്സിലാക്കാൻ . ഈ ഇന്ത്യക്കാരൻ ലണ്ടനിലെ 25000 ചതുരശ്ര അടിയുള്ള കൊട്ടാരം രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വാടകയ്ക്ക് കരാർ ഒപ്പിടുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. പോളിഷ് കോടീശ്വരനായ ഡൊമിനിക്ക കുൽ‌സിക്കിൽ നിന്നാണ് വീട് വാടകയ്ക്ക് എടുത്തിരിക്കുന്നത്. ആഴ്ചയിൽ 50,000 പൗണ്ട് നിരക്കിലാണ് 40കാരനായ പൂനവല്ല വീട് കരസ്ഥമാക്കിയത്.

പൂനൈ സ്വദേശിയായ പൂനവല്ല ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ബിസിനസ് കുടുംബത്തിലെ അംഗമാണ്. 15 ബില്യൺ പൗണ്ട് ആസ്തിയുള്ള കുടുംബത്തിൻെറ ബിസിനസ് സാമ്രാജ്യത്തിൻെറ ഭൂരിഭാഗവും 1996 -ൽ പൂനവല്ലയുടെ പിതാവ് സ്ഥാപിച്ച വാക്സിൻ നിർമാണ സ്ഥാപനത്തിൽ നിന്നാണ്. ഓക്സ്ഫോർഡ് അസ്ട്രാസെനെക കോവിഡ് വാക്‌സിൻ ഓരോ മാസവും 50 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കാൻ കമ്പനി തീരുമാനിച്ചതിനെ തുടർന്നാണ് യുകെയിൽ കൂടുതൽ സമയം ചെലവഴിക്കാൻ പൂനവല്ല തീരുമാനിച്ചതെന്നാണ് കരുതപ്പെടുന്നത് . ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ പഠിച്ച പൂനവല്ല ലണ്ടനെ തൻെറ രണ്ടാമത്തെ ഭവനമായാണ് കരുതുന്നത് . സെറം ഇൻസ്റ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്സ്ഫോർഡ് വാക്‌സിൻ യൂകെയിലേയ്ക്ക് കയറ്റുമതി ചെയ്യുന്നതിൽ ഇന്ത്യാ ഗവൺമെൻറ് നിയന്ത്രണം ഏർപ്പെടുത്തിയത് ബ്രിട്ടനിലെങ്ങും വൻ ചർച്ചാവിഷയമായിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles