സ്‌കന്‍തോര്‍പ്പ്: യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ടാമത് ബൈബിള്‍ കലോത്സവത്തില്‍ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഓവറോള്‍ കിരീടം കേംബ്രിഡ്ജ് റീജിയനും, ഫസ്റ്റ് റണ്ണര്‍ അപ്പായി ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയനും സെക്കന്റ് റണ്ണര്‍ അപ്പായി ലെസ്റ്റര്‍ റീജിയനും മാറി. ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ മിഷനുവേണ്ടി കഴിഞ്ഞ വര്‍ഷങ്ങളില്‍ ബൈബിള്‍ അപ്പോസ്തലേറ്റിന്റെയും ബൈബിള്‍ കലോത്സവത്തിന്റെയും കോഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ച അന്തരിച്ച ആന്റണി മാത്യുവിന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ ട്രോഫി ബര്‍മിങ്ഹാം സെന്റ് ബെനഡിക്ട് മിഷനും കരസ്ഥമാക്കി.

രാവിലെ ബൈബിള്‍ പ്രതിഷ്ഠയോടെ ആരംഭിച്ച കലോത്സവം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരി തെളിച്ച് ഉദ്ഘാടനം ചെയ്തു. ‘ദൈവവവചനം രൂപതയുടെ എല്ലാ തലങ്ങളിലും ആഘോഷിക്കപ്പെടുന്ന സമയമാണ് ബൈബിള്‍ കലോത്സവം. ഈശോ മാര്‍ത്തായോട് പറഞ്ഞത് ഒരു കാര്യമേ ആവശ്യമുള്ളൂ എന്നാണ് ദൈവവചനമായ ഈശോയാണത്. വചനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത് മാര്‍ സ്ലീവായാണ് മാര്‍ സ്ലീവ ക്രൂശിതനും ഉത്ഥിതനതുമായ ഈശോയാണ് അതുപോലെ വിശുദ്ധ കുര്‍ബാനയുടെ സത്തയും മാര്‍ സ്ലീവായാണെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ എട്ടാമത് ബൈബിള്‍ കലോത്സവം സ്‌കന്‍തോര്‍പ്പിലെ ഫ്രെഡറിക് ഗൗ സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈബിള്‍ കലോത്സവം കൂട്ടായ്മ സൃഷ്ടിക്കുന്നു, കൂട്ടായ്മ തന്നെ ആയിരിക്കുന്ന റൂഹാദ്ക്കുദ്ശായാല്‍ ആണ് ഇത് സാധ്യമാകുന്നത്. റൂഹാദ്കൂദാശയുടെ പ്രവര്‍ത്തിയാല്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത മുഴുവന്‍ കൂട്ടായ്മയിലും സമാധാനത്തിലും ആയിരിക്കുവാന്‍ ബൈബിള്‍ കലോത്സവം സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളില്‍ വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകളാണ് സ്‌കന്‍തോര്‍പ്പ് ഫ്രെഡറിക് ഗൗ സ്‌കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളില്‍ മാറ്റുരച്ചത്.

യൂറോപ്പിലെ ഏറ്റവും വലിയ ബൈബിള്‍ കലോത്സവമായി വിലയിരുത്തപ്പെടുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബൈബിള്‍ കലോത്സവത്തിന് മത്സരാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനായി അവരുടെ കുടുംബാംഗങ്ങളും ഒന്നുചേര്‍ന്നതോടെ അയ്യായിരത്തിലധികം വിശ്വാസികളുടെ കുടുംബ സംഗമ വേദി കൂടിയായായി മത്സര നഗരി മാറി. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാന്‍സിലര്‍ ഡോ. മാത്യു പിണക്കാട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലച്ചേരി, വി സി വൈസ് ചാന്‍സിലര്‍ ഫാ ഫാന്‍സ്വാ പത്തില്‍, ബൈബിള്‍ അപോസ്റ്റലേറ്റ് ചെയര്‍മാന്‍ ഫാ. ജോര്‍ജ് എട്ടുപറയില്‍, ഡോ. ജോണ്‍ പുളിന്താനത്ത്, ഡോ. ക്രിസ്റ്റോ നേര്യംപറമ്പില്‍, ഫാ. തോമസ് വാലുമ്മേല്‍, ഫാ. ജോസഫ് പിണക്കാട്ട്, ബൈബിള്‍ അപ്പോസ്റ്റലേറ്റ് കോഡിനേറ്റര്‍ ജോണ്‍ കുര്യന്‍, ജോയിന്റ് കോഡിനേറ്റേഴ്സ് ജിമ്മിച്ചന്‍ ജോര്‍ജ്, മര്‍ഫി തോമസ്, രൂപതയിലെ വിവിധ റീജിയനുകളില്‍ നിന്നുള്ള വൈദികര്‍ അല്മായ പ്രതിനിധികള്‍ എന്നിവര്‍ കലോത്സവത്തിന് നേതൃത്വം നല്‍കി.