ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ ബാങ്ക് തകരാറിലായാൽ നിക്ഷേപകർക്ക് സംരക്ഷണം ലഭിക്കുന്ന തുക £85,000 നിന്നും £1,20,000 ആയി ഉയർത്തി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രുഡൻഷ്യൽ റെഗുലേഷൻ അതോറിറ്റിയാണ് (PRA) 40 ശതമാനം വർധനവോടെ പുതിയ പരിധി പ്രഖ്യാപിച്ചത്. ഉയർന്ന വിലക്കയറ്റത്തെ പരിഗണിച്ചാണ് മുൻപ് നിർദ്ദേശിച്ചിരുന്ന £1,10,000 പരിധിക്ക് പകരം കൂടുതൽ തുക നിശ്ചയിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈ മാറ്റം ജനങ്ങളുടെ നിക്ഷേപ സുരക്ഷയിലേക്കുള്ള വിശ്വാസം കൂട്ടും എന്ന് പി ആർ എ ചീഫ് എക്സിക്യൂട്ടീവ് സാം വുഡ്‌സ് പറഞ്ഞു. പുതിയ പരിധി യൂറോപ്യൻ യൂണിയന്റെ ഏകീകരിച്ച 1 ലക്ഷം യൂറോ ഗ്യാരന്റിയേക്കാൾ കൂടുതലാണെങ്കിലും, യുഎസിലെ 2,50,000 ഡോളർ പരിരക്ഷയേക്കാൾ താഴെയാണ്. ബാങ്കുകൾക്കും ബിൽഡിംഗ് സൊസൈറ്റികൾക്കും തകർച്ചയുണ്ടായാൽ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നത് ഫിനാൻഷ്യൽ സർവീസസ് കംപൻസേഷൻ സ്‌കീം എന്ന പദ്ധതിയിലൂടെയാണ്.

താൽക്കാലികമായി അക്കൗണ്ടിൽ കൂടുതൽ തുക ലഭിക്കുന്ന സാഹചര്യങ്ങളിൽ , ഉദാഹരണത്തിന് വീട് വിൽക്കുമ്പോൾ കുറച്ച് ദിവസങ്ങളിൽ വലിയ തുക അക്കൗണ്ടിൽ വരുമ്പോൾ പണത്തിനുള്ള സംരക്ഷണ പരിധിയും കൂട്ടിയിട്ടുണ്ട്. . മുൻ പരിധിയായ £10 ലക്ഷം മുതൽ ഇത് £14 ലക്ഷം ആയി പി ആർ എ പ്രഖ്യാപിച്ചു. ബാങ്കിംഗ് മേഖലയിൽ അനിശ്ചിതത്വങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകരുടെ പണം കൂടുതൽ സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്ന് അധികാരികൾ വ്യക്തമാക്കുന്നു.