ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു.കെ. പാർലമെന്റ് അംഗങ്ങളെയും ജീവനക്കാരെയും ലക്ഷ്യമിട്ട് ചൈനീസ് ചാരശ്രമങ്ങൾ നടക്കുന്നതായി ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി നൽകിയ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് സുരക്ഷാ ആശങ്ക ഉയരുന്നു. ലിങ്ക്ഡ്ഇൻ വഴി വ്യാജ പേരിൽ പ്രവർത്തിച്ച രണ്ട് പ്രൊഫൈലുകൾ ചൈനീസ് സുരക്ഷാ ഏജൻസിയുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു .

സെക്യൂരിറ്റി മിനിസ്റ്റർ ഡാൻ ജാർവിസ് ഇത് രഹസ്യവും കൃത്യമായി പദ്ധതിയിട്ട ഇടപെടൽ എന്നാണ് വിശേഷിപ്പിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ഇടപെടാൻ നടത്തുന്ന ശ്രമങ്ങൾ ഒരിക്കലും വെച്ചു പൊറുപ്പിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 170 മില്യൺ പൗണ്ട് ചെലവിൽ സർക്കാരിന് സുരക്ഷാ സംവിധാനങ്ങൾ പുതുക്കാനും സൈബർ ഭീഷണികൾ തടയാനും പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ഉപദേഷ്ടാക്കൾ, ഗവേഷകർ, പാർലമെന്റ് ജീവനക്കാർ എന്നിവരാണ് പ്രധാന ഇരകൾ എന്ന് മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ലിങ്ക്ഡ്ഇൻ സന്ദേശങ്ങൾ വഴിയുള്ള ‘ജോലി ഓഫറുകൾ’ ഉപയോഗിച്ച് വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചതായി അധികൃതർ പറയുന്നു. എന്നാൽ ചൈന ഈ ആരോപണങ്ങൾ തള്ളി. പൂർണ്ണമായും കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഇത് എന്നാണ് ചൈനീസ് എംബസിയുടെ പ്രതികരണം.











Leave a Reply