യൂറോപ്പിൾ ആദ്യമായി മലയാളികൾ നേതൃത്വം നൽകുന്ന ഒരു ലയൺസ് ക്ലബ് രൂപീകൃതമാകുകയാണ്.
ലയൻസ് ക്ലബ് കൊച്ചി യൂറോപ്പിന്റെ ആദ്യ യോഗം നവംബർ 15 ആം തിയതി ശനിയാഴ്ച ബിർമിംഹാമിലെ മാർസ്റ്റൺ ഗ്രീൻ ടെന്നീസ് ക്ലബ്ബിൽ വെച്ചാണ് നടന്നത് . ലയൺസ് ക്ലബ് കൊച്ചി യൂറോപ്പ് പ്രസിഡൻറ് ഷോയ് കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നടന്ന മീറ്റിംഗിൽ ഭാവി പരിപാടികളെ കുറിച്ച് വിശദമായ ചർച്ച നടന്നു. ലോകത്താകമാനമായി 200 രാജ്യങ്ങളിലായി 1.4 മില്യൺ അംഗങ്ങളുള്ള ബ്രഹുത്തായ ഒരു സംഘടനയുടെ ഭാഗമായി ‘ലയൻസ് ക്ലബ് കൊച്ചി യൂറോപ്പ്’ നിലവിൽ വരുമ്പോൾ അത് യൂറോപ്പിലെ മലയാളി കുടിയേറ്റ ചരിത്രത്തിൽ തന്നെ നാഴികകല്ലായി മാറും എന്ന് പ്രസിഡന്റ് ഷോയ് കുര്യക്കോസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. യോഗത്തിൽ സെക്രട്ടറി ജോളി തോമസ്, ട്രഷറർ ടിന്റു ഏബ്രഹം എന്നിവർ സന്നിഹിതരായിരുന്നു.
എക്സിക്യൂട്ടീവ് മെമ്പർമാരായ ബിജു വർഗീസ് , ജിബു ജേക്കബ്, സുവി കുരുവിള, ജിതേഷ് നായർ , സിജോ അറക്കൽ, സിറോഷ് ഫ്രാൻസിസ്,ജോൺസൻ മാളിയേക്കൽ ,ടിന്റു കുര്യാക്കോസ്, കനേഷ്യസ് അത്തിപ്പൊഴിയിൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ജനറൽ ബോഡി മീറ്റിംഗ് വിളിച്ചു കൂട്ടുവാനും സംഘടനയുടെ ഔദ്യോഗീകമായ ഉത്ഘാടനം,തുടർ നടപടികൾ എന്നിവയെക്കുറിച്ച് തീരുമാനം എടുക്കുവാനും എക്സിക്ക്യൂട്ടീവ് യോഗത്തിൽ ധാരണയായി . ആദ്യ ഘട്ടം എന്ന നിലയിൽ,ആരോഗ്യ പരിശോധനാ ക്യാമ്പുകൾ, വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ എകോപനം, സമൂഹീക നന്മക്കായി ഉതകുന്ന വിവിധ പരിപാടികൽ എന്നിവ ലയൺസ് ക്ലബ് കൊച്ചി യൂറോപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .”we serve ” എന്ന മുദ്രാവാക്യവുമായി, ലോകം മുഴുവൻ സേവന സന്നദ്ധരുള്ള ഈ ആഗോള സംഘടനയുടെ പ്രവർത്തനങ്ങൾക്കു യുകെ, യൂറോപ്പ് മലയാളി സമൂഹത്തിൽ നിന്നും അകമഴിഞ്ഞ സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ഷോയ് കുര്യാക്കോസ് അറിയിച്ചു .











Leave a Reply