എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാൻ കാത്തുനിന്ന പെൺകുട്ടിയോട് യുവാവ് ലൈംഗികാതിക്രമശ്രമം നടത്തിയ സംഭവം വലിയ ചര്‍ച്ചയായി. തിരുവനന്തപുരം സ്വദേശിയായ സജീവെന്ന യുവാവാണ് ആക്രമണത്തിന് ശ്രമിച്ചത്. പെൺകുട്ടി ഉടൻ പ്രതികരിച്ചതോടെയും വീഡിയോ പകർത്താൻ ശ്രമിച്ചതോടെയും ഇയാൾ ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാരും സ്റ്റേഷനിൽ ഉണ്ടായിരുന്ന ചില ചെറുപ്പക്കാരും ചേർന്ന് ഇയാളെ പിന്തുടർന്ന് പിടിച്ച് പോലീസിന് കൈമാറി.
സംഭവത്തിനുശേഷം പെൺകുട്ടി നൽകിയ പ്രതികരണത്തിൽ, ചിലർ സഹായത്തിനായി ഓടിവന്നെങ്കിലും ചിലർ നടക്കുന്ന സംഭവം നോക്കി നിൽക്കുകയായിരുന്നുവെന്നും അവൾ പറഞ്ഞു. കൂടാതെ, ഒരു സ്ത്രീ തന്റെ കഴുത്തിലെ മാലയൊന്നും പോയില്ലേ എന്ന രീതിയിൽ ചോദ്യം ചെയ്തത് തന്നെ വേദനിപ്പിച്ചുവെന്ന് അവൾ വ്യക്തമാക്കി. ആക്രമിയുടെ കുടുംബം നിരപരാധികളായതിനാൽ വീഡിയോയിൽ അദ്ദേഹത്തിന്റെ മുഖം മറച്ചുവെച്ചതായും ചെറിയ കുട്ടികൾക്ക് അതിന്റെ മാനസികാഘാതം വലിയതായിരിക്കുമെന്നതിനാൽ തന്നെയാണിതെന്ന് അവൾ പറഞ്ഞു.
സംഭവത്തിനുശേഷം പെൺകുട്ടി പരാതി നൽകുകയും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുടുംബം തനിക്കൊപ്പമായിരുന്നുവെന്നും നാളെ മറ്റൊരു പെൺകുട്ടിക്ക് ഇത് ആവരുതെന്നതിനാലാണ് പരാതി നൽകിയതെന്നും അവൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ലഭിച്ച പിന്തുണയ്ക്കൊപ്പം ചില അപമാനകരമായ പ്രതികരണങ്ങളും ഉണ്ടായതായി അവൾ കൂട്ടിച്ചേർത്തു.











Leave a Reply