ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ നെറ്റ് മൈഗ്രേഷൻ വലിയ തോതിൽ താഴ്ന്നതായുള്ള കണക്കുകൾ പുറത്തുവന്നു. ഒ എൻ എസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഒരു വർഷത്തിൽ 69% കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂലൈ–2025 ജൂൺ കാലയളവിൽ നെറ്റ് മൈഗ്രേഷൻ 204,000 ആയി ചുരുങ്ങി. മുൻവർഷത്തെ 649,000ൽ നിന്ന് 69 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്ക് എന്നത് ശ്രദ്ധേയമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേ സമയം രാജ്യത്തു നിന്ന് പോകുന്നവരുടെ എണ്ണത്തിൽ നേരിയ വർധനയുണ്ടായി. മൊത്തം 9 ലക്ഷത്തോളം പേർ യുകെയിലെത്തിയെങ്കിലും ഇത് മുൻവർഷത്തേക്കാൾ 4 ലക്ഷത്തോളം കുറവാണ്. അതേസമയം 6.93 ലക്ഷം പേർ രാജ്യം വിട്ടു. നിയമവിരുദ്ധ മാർഗങ്ങളിലൂടെ എത്തിയവരുടെ എണ്ണം 51,000 ആണ് . ഇതിൽ തന്നെ ചെറിയ ബോട്ടുകളിലെത്തിയവർ 46,000 പേരായിരുന്നു. അഫ്ഗാൻ, ഇറാൻ, സുഡാൻ, സോമാലിയ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരാണ് പ്രധാനമായും അനധികൃതമായി കുടിയേറുന്നവരിൽ കൂടുതലുള്ളത് .

തൊഴിൽ-വിദ്യാർത്ഥി വിസ നിയന്ത്രണങ്ങൾ കൊണ്ടുവന്ന സർക്കാരിന്റെ നടപടികളാണ് കുടിയേറ്റ കുറവിന് കാരണമെന്ന വിലയിരുത്തലുകൾ ആണ് പൊതുവേയുള്ളത് . നെറ്റ് മൈഗ്രേഷൻ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ് പറഞ്ഞു. കുടിയേറ്റം കുറയ്ക്കാനായി കൂടുതൽ പരിഷ്‌കാരങ്ങൾ നടപ്പാക്കും എന്ന് അവർ കൂട്ടിച്ചേർത്തു.