ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബജറ്റിലെ സുപ്രധാന വിവരങ്ങൾ നേരത്തെ പുറത്തുവന്ന സംഭവത്തെ തുടർന്ന് ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റി (OBR) അധ്യക്ഷൻ റിച്ചാർഡ് ഹ്യൂസ് രാജിവച്ചു. ഇത് സ്ഥാപനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവുകളിലൊന്നാണെന്ന് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ചുള്ള ഉത്തരവാദിത്വം പൂർണ്ണമായി ഏറ്റെടുക്കുന്നതായി ഹ്യൂസ് രാജിക്കത്തിൽ വ്യക്തമാക്കി.

ബജറ്റിലെ നിർണായക വിവരങ്ങളായ വരുമാന നികുതിയും നാഷണൽ ഇൻഷുറൻസും മൂന്നു വർഷത്തേക്ക് ഫ്രീസ് ചെയ്യുന്നത് ഉൾപ്പെടെ ചാൻസലർ റേച്ചൽ റീവ്സ് പ്രഖ്യാപനത്തിന് മുൻപേ പുറത്തായതോടെ സർക്കാരിന് വലിയ വിമർശനം ആണ് നേരിടേണ്ടി വന്നത് . ഈ പിഴവ് ഒ ബി ആറിൻ്റെ വിശ്വാസ്യതയ്ക്ക് ഭംഗം വരുത്തിയതായും റിപ്പോർട്ട് പറയുന്നു. ഹ്യൂസിന്റെ രാജിയോട് പ്രതികരിച്ച റേച്ചൽ റീവ്സ്, അദ്ദേഹത്തിന്റെ അഞ്ച് വർഷത്തെ സേവനത്തിന് നന്ദി അറിയിച്ചു.

ഒ ബി ആറിന്റെ പ്രസിദ്ധീകരണ സംവിധാനത്തിലുള്ള സാങ്കേതിക വീഴ്ചകളാണ് റിപ്പോർട്ട് നേരത്തെ പുറത്തുവരാൻ കാരണമായതെന്ന് കണ്ടെത്തി. സുരക്ഷയിലെ പിഴവുകൾ കാരണം ആണ് വിവരങ്ങൾ പുറത്തയത് . എന്നാൽ ഏതെങ്കിലും വിദേശ ശക്തികളുടേയോ സൈബർ ആക്രമണങ്ങളുടേയോ പങ്കില്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.











Leave a Reply