അട്ടപ്പാടി–മൂലകൊമ്പ് പുത്തൂർ കാട്ടിൽ ആൾ ഇന്ത്യ ടൈഗർ എസ്റ്റിമേഷൻ 2025–26 സർവേയിൽ പങ്കെടുത്തിരുന്ന അഞ്ചംഗ വനംവകുപ്പ് സംഘം ചൊവ്വാഴ്ച രാവിലെ വഴിതെറ്റി കുടുങ്ങുകയായിരുന്നു. രണ്ട് സ്ത്രീകളുള്‍പ്പെടുന്ന സംഘത്തിന് കാട്ടിനുള്ളിൽ ദിശ തിരിച്ചറിയാനാകാതെപോയതോടെ അവർ ഫോൺ വഴി സഹപ്രവർത്തകരെ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് അധികൃതര്‍ അടിയന്തിരമായി തെരച്ചില്‍ ആരംഭിച്ചു.

റാപിഡ് റെസ്‌പോണ്‍സ് ടീം (RRT) ഇതിനകം കാട്ടിനുള്ളിലേക്ക് പ്രവേശിച്ച് സംഘത്തെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള പ്രവർത്തനം ശക്തമാക്കിയിരിക്കുന്നു. സംഘാംഗങ്ങളുമായി ഇടയ്ക്കിടെ ബന്ധപ്പെടാൻ സാധിച്ചത് രക്ഷാപ്രവർത്തകർക്ക് സ്ഥലനിർണ്ണയത്തിന് സഹായകമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംസ്ഥാനത്ത് ഡിസംബർ 1 മുതൽ 8 വരെ നടക്കുന്ന ആദ്യഘട്ട കടുവാ സെൻസസ് 37 ഫോറസ്റ്റ് ഡിവിഷൻസിലായി പുരോഗമിക്കുകയാണ്. ഡിസംബർ 8-ന് 2 കിലോമീറ്റർ നീളമുള്ള ലൈൻ ട്രാൻസെക്റ്റുകളിലൂടെയുള്ള പ്രധാന ഡേറ്റാ ശേഖരണം നടക്കും. ഡിസംബർ 9-നുള്ള ലോക്കൽ ബോഡി തിരഞ്ഞെടുപ്പിനായി സെൻസസ് ടീമിലെ സ്റ്റാഫ് വീട്ടിലെത്താൻ പ്രത്യേക ക്രമീകരണങ്ങളും വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്.