ബലാത്സംഗ കേസിൽ കുടുങ്ങിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നടപടിയിലേക്ക് കോൺഗ്രസ് ഹൈക്കമാൻഡ് നീങ്ങുന്നു. കെപിസിസിയുടെ ശുപാർശ ലഭിക്കുന്നതോടെ എഐസിസി തീരുമാനമെടുക്കുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കേരള ചുമതലയുള്ള ദീപ ദാസ് മുൻഷിയിൽ നിന്ന് ഹൈക്കമാൻഡ് തേടിയിട്ടുണ്ട്. ലഭിച്ച റിപ്പോർട്ടുകളിൽ ആരോപണങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും ഇത് പാർട്ടിക്ക് തെരഞ്ഞെടുപ്പ് തലത്തിൽ ദോഷകരമാകുമെന്നും ഹൈക്കമാൻഡിനെ അവരറിയിച്ചിട്ടുണ്ട്.
രാഹുലിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. കെ മുരളീധരൻ, ജെബി മേത്തർ എംപി, ഷാനിമോൾ ഉസ്മാൻ, കെകെ രമ എംഎൽഎ എന്നിവർ അടിയന്തര നടപടി വേണമെന്നും എംഎൽഎ സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ‘പുകഞ്ഞ കൊള്ളി പുറത്താണ്; ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയം’ എന്ന ശക്തമായ വാചകപ്രയോഗത്തിലൂടെ മുരളീധരൻ രാഹുലിനെതിരായ നടപടിയുടെ അനിവാര്യത ഉന്നയിച്ചു. പാർട്ടിക്ക് രാഹുലുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്











Leave a Reply