കൊച്ചി ∙ മഹിളാ കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ള വനിതകൾക്കുപോലും രാഹുൽ മാങ്കൂട്ടത്തിലിൽ നിന്ന് മോശം അനുഭവം നേരിട്ടതായി കെപിസിസി സംസ്കാര സാഹിതി ജനറൽ സെക്രട്ടറി എം.എ. ഷഹനാസ് വെളിപ്പെടുത്തി. രാഹുലിനെതിരെ നൽകിയ വിവരങ്ങൾ അവഗണിച്ച ഷാഫി പറമ്പിലിന്റെ മൗനം പരിഹാസമായി തോന്നിയതായും, താൻ കള്ളം പറഞ്ഞതായി ഷാഫി ആരോപിച്ചാൽ തെളിവുകൾ പുറത്തുവിടാമെന്നും അവർ പറഞ്ഞു. പാർട്ടി നടപടികളോ സൈബർ ആക്രമണങ്ങളോ തന്നെ പിന്തിരിപ്പിക്കില്ലെന്നും ഷഹനാസ് വ്യക്തമാക്കുന്നു.
“രാഹുലിനെതിരെ ഞാൻ ഔപചാരികമായി പരാതി നൽകിയിട്ടില്ല. എന്നാൽ ഷാഫി പറമ്പിലിനോട് പങ്കുവച്ച കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് പറഞ്ഞത്. യൂത്ത് കോൺഗ്രസിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ തന്നെ ഇല്ല. ഞാൻ പറഞ്ഞത് പരാതിയല്ല, അഭിപ്രായമാണ്. അത് ഗൗരവത്തിലാക്കിയില്ല; പിന്നീട് രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്റും എംഎൽഎയുമായി ഉയർന്നു,” എന്ന് ഷഹനാസ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ ‘വലിയ ക്രിമിനലാണ്’ എന്നും പല സ്ത്രീകൾക്കും മോശം സന്ദേശങ്ങൾ അയച്ചിട്ടുണ്ടെന്നും ഷഹനാസ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകയായതിനാൽ ഇത്രയും കാലം മിണ്ടാതിരുന്നതായും, ആരെങ്കിലും ഒന്ന് മുൻപോട്ടുവന്ന് പരാതി പറയണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും അവർ പറഞ്ഞു. പരാതി പരസ്യമായി പറഞ്ഞതിനു പിന്നാലെ വിദേശത്തുനിന്നും ഭീഷണികൾ ലഭിച്ചിട്ടുണ്ടെന്നും ഷഹനാസ് ആരോപിച്ചു.











Leave a Reply