ന്യൂസ് ഡെസ്ക്, മലയാളം യുകെ
അഹമ്മദാബാദ് എയർ ഇന്ത്യ അപകടത്തിൽ മരിച്ച ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹങ്ങൾ ലണ്ടനിൽ പരിശോധിച്ചപ്പോൾ മോർച്ചറി ജീവനക്കാർക്ക് ഉപയോഗിച്ചിരുന്ന രാസവസ്തുവിൽ നിന്ന് വിഷബാധ സംഭവിച്ചു. സംഭവം വെസ്റ്റ്മിൻസ്റ്റർ പബ്ലിക് മോർച്ചറിയിലാണ് റിപ്പോർട്ട് ചെയ്തത്. ഇൻക്വസ്റ്റിന് നേതൃത്വം നൽകിയ പ്രൊഫസർ ഫിയോന വിൽകോക്സ് നൽകിയ റിപ്പോർട്ടിൽ മൃതദേഹങ്ങളിൽ അമിതമായി ഫോർമലിൻ ചേർത്തതായി പറയുന്നു.

ഉയർന്ന അളവിലുള്ള ഫോർമലിൻ വിഷലിപ്തമാകുകയും ജീവനക്കാർക്ക് ഗുരുതരമായ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കാർബൺ മോണോക്സൈഡ്, സയനൈഡ് എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി. ഇതിനെ തുടർന്ന് വിദഗ്ധരുടെ സഹായം തേടി സുരക്ഷാ നിരീക്ഷണവും ശ്വസനോപകരണങ്ങളും ഉൾപ്പെടെയുള്ള പ്രത്യേക മുൻകരുതലുകൾ ഏർപ്പെടുത്തി.

വിദേശത്ത് നിന്ന് മൃതദേഹങ്ങൾ കൊണ്ടുവരുമ്പോൾ കേടുപാടുകൾ ഒഴിവാക്കാൻ ഫോർമലിൻ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും ആവശ്യമായ മുൻകരുതലുകൾ പലപ്പോഴും അവഗണിക്കപ്പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ജൂൺ 12-ന് ലണ്ടനിലേക്കു പറന്ന ബോയിങ് 787 വിമാനം തകർന്നുവീണ് 53 ബ്രിട്ടീഷുകാരുൾപ്പെടെ 242 പേരാണ് മരിച്ചത്.











Leave a Reply