ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ  ക്വയറിന്റെ  ആഭിമുഖ്യത്തിൽ  രൂപതയിലെ ഗായകസംഘങ്ങൾക്കായി നടത്തുന്ന കരോൾ ഗാന മത്സരം (ക്വന്തിശ്  2025 ) ഈ ശനിയാഴ്ച ലെസ്റ്ററിൽ വച്ച് നടക്കും. രൂപതയിലെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ്‌ മിഷമുകളിലെ ഗായക  സംഘങ്ങൾ  പങ്കെടുക്കുന്ന മത്സരം ലെസ്റ്ററിലെ  സെഡാർസ്  അക്കാദമി ഹാളിൽ വച്ചാണ് നടക്കുന്നത് .ഉച്ചക്ക് ഒരുമണിക്ക് ആരംഭിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കുവാൻ രൂപതയിലെ വിവിധ ഗായക സംഘങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് .
വിജയികൾ ആകുന്ന ടീമുകൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും ട്രോഫികളും സമ്മാനമായി നൽകും , വൈകുന്നേരം നടക്കുന്ന സമ്മാന ദാന ചടങ്ങിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ക്രിസ്മസ് സന്ദേശം നൽകി സമ്മാന  ദാനം നിർവഹിക്കും , ചടങ്ങിൽ രൂപത ചാൻസിലർ റെവ ഡോ  മാത്യു പിണക്കാട്ട്  ഉൾപ്പടെ ഉള്ള വൈദികരും സംബന്ധിക്കും ,മത്സരത്തിന്റെ ഇടവേളകളിൽ വിവിധ കലാപരിപാടികളും അരങ്ങേറും ,ഉച്ചക്ക് നടക്കുന്ന ഉത്‌ഘാടന സമ്മേളനം റെവ ഫാ ഹാൻസ് പുതിയാകുളങ്ങര ഉത്‌ഘാടനം ചെയ്യും . ഉച്ച മുതൽ ഹാളിൽ ഫുഡ് സ്റ്റാളുകളും പ്രവർത്തിക്കും . കരോൾ മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി  രൂപതാ  കമ്മീഷൻ ഫോർ ക്വയർ ചെയര്മാൻ  റെവ ഫാ പ്രജിൽ പണ്ടാരപ്പറമ്പിൽ കോഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ എന്നിവർ അറിയിച്ചു ,

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ