കൊല്ലം മൈലക്കാടിന് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണതോടെ റോഡിൽ വലിയ ഗതാഗത തടസ്സമുണ്ടായി. സർവീസ് റോഡിലേക്കാണ് ഭിത്തി ഇടിഞ്ഞത്, സ്കൂൾ ബസ് ഉൾപ്പടെയുള്ള നിരവധി വാഹനങ്ങൾ കുടുങ്ങിപ്പോയതും ആശങ്ക ഉയർത്തി. കടമ്പാട്ടുകോണം–കൊല്ലം സ്ട്രെച്ചിലെ നിർമാണച്ചുമതല ശിവാലയ കൺസ്ട്രക്ഷൻസ് കമ്പനിക്കാണ് നൽകിയിരുന്നത്.

സംഭവത്തെ തുടർന്ന് അടിയന്തിര അന്വേഷണം നടത്താൻ പൊതുമരാമത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ദേശീയപാത നിർമാണത്തിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കാൻ എൻഎച്ച്എഐ സംഘം സ്ഥലത്തെത്തി. നിർമാണ ഗുണനിലവാരത്തിലും അനാസ്ഥയിലും ഗുരുതരമായ സംശയങ്ങൾ ഉണ്ടെന്ന് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനും കോൺഗ്രസ് നേതാവുമായ കെ. സി. വേണുഗോപാൽ വിമർശിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മലപ്പുറം കൂരിയാട് ഉൾപ്പെടെ പാത നിർമാണ സമയത്ത് തകർന്ന സംഭവങ്ങൾ വിവാദമായിരിക്കെ കൊല്ലത്തും സമാനദൃശ്യമാണ് ആവർത്തിച്ചത്. അഷ്ടമുടിക്കായലിൽ നിന്ന് എടുത്ത മണ്ണ് ഫില്ലിങ്ങിനും റോഡ് നിർമ്മാണത്തിനും ഉപയോഗിച്ചതിനെ കുറിച്ചും സ്ഥലംവാസികൾ വിശദമായ പരിശോധന ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷാ ഓഡിറ്റുകൾ നടത്താത്തതാണ് ഈ ദുരന്തങ്ങൾക്ക് കാരണമെന്നും വേണുഗോപാൽ എംപി ആരോപിച്ചു.