മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ ‘സിഎം വിത്ത് മീ’യിൽ വിളിച്ച് സ്ത്രീകളോട് അശ്ലീലമായി സംസാരിച്ച കേസിൽ ആലപ്പുഴ ചെങ്ങന്നൂർ വെൺമണിയിലെ മാറുന്നൂർ ഹൗസിൽ താമസിക്കുന്ന അർജുൻ ജി. കുമാർ (34)നെ പോലീസ് അറസ്റ്റ് ചെയ്തു. മ്യൂസിയം പോലീസ് വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പരാതി പരിഗണിക്കുന്നതിനായി പൊതുജനങ്ങൾക്ക് വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ടോൾഫ്രീ നമ്പറിലേക്കാണ് അർജുൻ നിരന്തരം വിളിച്ച് ദുരുപയോഗം നടത്തിയത്. മുമ്പും ‘സിഎം വിത്ത് മീ’യിൽ വിളിച്ച് മോശമായി സംസാരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയിലെ ജീവനക്കാരനായ അർജുൻ വെൺമണി പൊലീസ് സ്റ്റേഷനും തിരുവല്ല പൊലീസ് സ്റ്റേഷനുമുള്ള വനിതാ ഉദ്യോഗസ്ഥരോട് അശ്ലീലമായി സംസാരിച്ചതുമായി ബന്ധപ്പെട്ടും കേസുകൾ നേരിടുന്നുണ്ട്. ജനപ്രശ്‌നങ്ങൾ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറുന്ന സംവിധാനം തന്നെയാണ് ‘സിഎം വിത്ത് മീ’ എന്നതും പോലീസ์ കൂട്ടിച്ചേർത്തു.











Leave a Reply