ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലെ ലനാർക്‌ഷെയർ കെയർ ഹോമിൽ ജോലി ചെയ്തിരുന്ന മലയാളിയായ നൈജിൽ പോളിനെ (47) സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തതിനും രണ്ട് യുവതികളെ ലൈംഗികമായി പീഡിപ്പിച്ചതിനും ഗ്ലാസ്‌ഗോ ഹൈക്കോടതി ഏഴ് വർഷവും ഒൻപത് മാസവും തടവ് ശിക്ഷ വിധിച്ചു. 2019-ൽ വിചാരണ ഒഴിവാക്കാനായി ഇയാൾ ഇന്ത്യയിലേക്ക് ഒളിച്ചോടിയെങ്കിലും പിന്നീട് കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത് വിചാരണയ്ക്കായി തിരിച്ചെത്തിക്കുകയായിരുന്നു. സ്കോട്ട് ലൻഡിലേക്ക് കൊണ്ടുവന്ന ശേഷം ഇയാൾ കുറ്റങ്ങൾ സമ്മതിച്ചു.

2018 ഏപ്രിലിൽ 26 വയസ്സുള്ള സഹപ്രവർത്തകയെ ഓഫീസ് മുറിയിൽ പൂട്ടി ഭീഷണിപ്പെടുത്തിയാണ് നൈജിൽ പോൾ ആക്രമിച്ചത്. ജോലിയിലെ ഹാജർ കുറവിനെയും സാമ്പത്തിക പ്രശ്‌നങ്ങളെയും ചൂണ്ടിക്കാട്ടി ഇയാൾ ഭീഷണിപെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു . സംഭവത്തിന് ശേഷം യുവതി ഭയന്ന് ഒന്നും പറയാതെ പുറത്തേക്ക് ഓടി. മറ്റ് രണ്ട് യുവതികളോടും ഇയാൾ പലതവണ മോശമായി പെരുമാറ്റം കാണിച്ചതായി കോടതിയിൽ തെളിവുകൾ ലഭിച്ചിരുന്നു.

കുറ്റം സമ്മതിച്ചിട്ടും ഇരകളെ കുറ്റപ്പെടുത്തുന്ന രീതിയിൽ നൈജിൽ പോൾ പെരുമാറിയതിനെതിരെ കടുത്ത വിമർശനം ഉയർന്നതായി ജഡ്ജി ലോർഡ് റുനൂച്ചി കോടതി വിചാരണയിൽ പറഞ്ഞു. സംഭവങ്ങൾ “പൂർണ്ണമായി ആസൂത്രിതവും മോശപ്പെട്ട രീതിയിലുള്ള ആക്രമണങ്ങളും” ആണെന്ന് കോടതി വ്യക്തമാക്കി. ജയിൽവാസത്തോടൊപ്പം ജീവപര്യന്തം ലൈംഗിക കുറ്റവാളികളുടെ പട്ടികയിലും ഇയാളെ ഉൾപ്പെടുത്തിയിട്ടുണ്ട് .











Leave a Reply