ന്യൂസ് ഡെസ്ക്, മലയാളം യുകെ
മാൾട്ടയിലെ ഡ്യൂട്ടി ഹോസ്പിറ്റലിൽ വെച്ച് ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി നേഴ്സ് അന്തരിച്ചു. കാഞ്ഞിരടുക്കാം ഇടവക (തലശേരി രൂപത) സ്വദേശിയായ ജോജി മാത്യൂ പൈമ്പല്ലിൽ (43) ആണ് അകാലത്തിൽ വിട പറഞ്ഞത്.
വർഷങ്ങളായി കുവൈറ്റിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം അവിടെനിന്നാണ് മാൾട്ടയിൽ കുടുബ സമേതം ജോലിക്കായി എത്തിയത് . ഭാര്യ വയനാട് സ്വദേശിനിയാണ്.
പൊതുദർശനത്തിൻ്റെയും മൃതസംസ്കാരത്തിൻ്റെയും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.
ജോജി മാത്യുവിൻ്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.











Leave a Reply