ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വെസ്റ്റ് സസ്സെക്സിൽ പ്രവർത്തിച്ചിരുന്ന രണ്ട് മുൻ എൻഎച്ച്എസ് മാനസികാരോഗ്യ യൂണിറ്റുകളുമായി ബന്ധപ്പെട്ട് കുട്ടികൾ നേരിട്ട പരാതികളിൽ അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. ഇതുവരെ 12 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും, ഇനിയും കൂടുതൽ ഇരകൾ മുന്നോട്ട് വരാൻ സാധ്യതയുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സംഭവങ്ങൾ ഏറെ വേദനാജനകമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.

ഹേവർഡ്സ് ഹീത്തിലെ ലാർച്ച്വുഡ്, കോൾവുഡ് എന്നീ യൂണിറ്റുകളിൽ ചികിത്സയിലായിരുന്ന സമയത്ത് ജീവനക്കാരിൽ ഒരാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഗുരുതര ആരോപണമാണ് സംഭവം പുറത്തുവരാൻ കാരണമായത്. അന്ന് ഒൻപത് വയസ്സുകാരനായിരുന്ന കുട്ടിയെ പലതവണ പീഡിപ്പിച്ചുവെന്നതായിരുന്നുപരാതി. സംഭവം 1970-കളുടെ അവസാനം നടന്നതാണെന്നും, അമ്മയ്ക്കായി പൂക്കൾ എടുക്കാനെന്ന പേരിൽ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് ആദ്യ പീഡനം നടന്നതെന്നും അദ്ദേഹം പറഞ്ഞു.

തന്റെ യഥാർത്ഥ പേര് വെളിപ്പെടുത്താത്ത ഇര തന്നെ പീഡിപ്പിക്കപ്പെട്ടതിന്റെ ഓർമ്മകൾ ഇന്നും മായാത്തതാണെന്ന് പറഞ്ഞു. ഇത്തരം സംഭവങ്ങൾ അനുഭവിച്ച മറ്റ് ഇരകൾ ഭയപ്പെടാതെ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.











Leave a Reply