ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലീസ്റ്റർഷെയറിൽ 13 കാരിയായ ടീഗൻ ജാർമന്റെ മരണം കുട്ടികളുടെ സമൂഹ മധ്യമ ഉപയോഗത്തെ കുറിച്ച് പുതിയ ചർച്ചകൾക്ക് തുടക്കം ആയിരിക്കുകയാണ് . മാർച്ച് 6-ന് വീട്ടിലെ മുറിയിൽ മരിച്ച നിലയിലാണ് അവളെ കണ്ടെത്തിയത്. ടിക്‌ടോക്കിൽ കണ്ട ‘ക്രോമിംഗ്’ എന്ന ട്രെൻഡ് അവൾ പരീക്ഷിച്ചതായി കുടുംബം വ്യക്തമാക്കി. അപകടകരമായ ഈ രീതിയിൽ രാസവാതകം ശ്വസിക്കുന്നതോടെ കുട്ടികൾക്ക് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാമെന്ന്
വിദഗ്ധരും മുന്നറിയിപ്പ് നൽകിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടീഗന്റെ മരണത്തിൽ തകർന്ന് നിൽക്കുന്ന അവളുടെ അമ്മ സോണിയ ഹോപ്കിൻ സോഷ്യൽ മീഡിയ ട്രെൻഡുകളുടെ അപകടങ്ങളെ കുറിച്ച് കുട്ടികൾക്ക് വ്യക്തമായ നിർദ്ദശങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം “ചലഞ്ചുകൾ” കുട്ടികളെ എത്ര എളുപ്പത്തിൽ അപകടത്തിലേക്കു നയിക്കാമെന്ന് ഈ സംഭവം തെളിയിക്കുന്നു എന്നായിരുന്നു അവരുടെ വാക്കുകൾ. കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകളും അവർ കാണുന്ന ഉള്ളടക്കവും മാതാപിതാക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് അവർ അഭ്യർഥിച്ചു.

സംഭവത്തിന് പിന്നാലെ സ്കൂളുകളിൽ സോള്വന്റ് ദുരുപയോഗത്തെ കുറിച്ചുള്ള ബോധവൽക്കരണം നിർബന്ധമാക്കണമെന്ന ആവശ്യത്തോടെ ഒരു ഹർജിയും സമർപ്പിക്കപ്പെട്ടിട്ടുണ്ട്. സമൂഹത്തിന്റെ ഇടപെടലും ശക്തമായ നിയമനടപടികളും മാത്രമേ ഇത്തരം ട്രെൻഡുകൾ നിയന്ത്രിക്കാൻ സഹായിക്കൂ എന്ന അഭിപ്രായമാണ് ഉയരുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും അപകടകരമായ വീഡിയോകൾ തടയാൻ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് രക്ഷിതാക്കളും അധ്യാപകരും ആവശ്യപ്പെടുന്നു.