മുംബൈ ∙ ഹോട്ടലിൽ മുറി തെറ്റി കയറിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പണം കടം വാങ്ങുന്നതിനായി സുഹൃത്തിനെ കാണാൻ എത്തിയ നേഴ്സായ യുവതിയാണ് പീഡനത്തിനിരയായത്. സംഭവം മുംബൈയിൽ നിന്ന് ഏകദേശം 350 കിലോമീറ്റർ അകലെയുള്ള ഛത്രപതി സംഭാജി നഗരിലാണുണ്ടായത്.
സുഹൃത്ത് താമസിച്ചിരുന്ന 205-ാം നമ്പർ മുറിക്ക് പകരം 105-ാം നമ്പർ മുറിയിലേക്കാണ് യുവതി അബദ്ധത്തിൽ കയറിയത്. പിഴവ് മനസ്സിലാക്കിയ ഉടൻ ക്ഷമാപണം നടത്തി മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോഴായിരുന്നു ആക്രമണം.
മദ്യലഹരിയിലായിരുന്ന യുവാക്കൾ യുവതിയെ തടഞ്ഞുവച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട യുവതി പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കേസ് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.











Leave a Reply