തിരുവനന്തപുരം: 35 മുതൽ 60 വരെ പ്രായമുള്ള ജോലിയില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ പെൻഷൻ നൽകുന്ന സംസ്ഥാന സർക്കാരിന്റെ പുതിയ പദ്ധതി നടപ്പിലാക്കാൻ നടപടി ആരംഭിച്ചു. ‘സ്ത്രീസുരക്ഷാ പദ്ധതി’ എന്ന പേരിലാണ് പെൻഷൻ പദ്ധതി നടപ്പാക്കുന്നത്. തിങ്കളാഴ്ച മുതൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടർ അറിയിച്ചു.

ksmart.lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴി തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച പദ്ധതിയാണിത്. എന്നാൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്ന് തുടർ നടപടികൾ വൈകുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തെറ്റായ വിവരങ്ങൾ നൽകി പെൻഷൻ കൈപ്പറ്റുന്നവരിൽ നിന്ന് ലഭിച്ച തുക 18 ശതമാനം പലിശയോടെ തിരിച്ചുപിടിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. അർഹരായ സ്ത്രീകൾ നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണമെന്ന് അധികൃതർ അറിയിച്ചു.