ന്യൂസ് ഡെസ്ക്, മലയാളം യുകെ
സാന്‍ഡ്രിംഗ്ഹാം (നോര്‍ഫോക്): ബ്രിട്ടീഷ് രാജകുടുംബം ക്രിസ്മസ് ദിനത്തില്‍ സാന്‍ഡ്രിംഗ്ഹാമിലെ സെന്റ് മേരി മഗ്ദലേന്‍ ദേവാലയത്തില്‍ നടന്ന പ്രത്യേക ആരാധനയില്‍ ഭക്തിപൂർവ്വം പങ്കെടുത്തു. ചാള്‍സ് രാജാവും കാമില്ലയും, പ്രിന്‍സ് വില്യവും ഭാര്യ കാതറീനും (പ്രിന്‍സസ് ഓഫ് വെയില്‍സ്) മറ്റ് കുടുംബാംഗങ്ങളോടൊപ്പം ആരാധനയ്ക്ക് എത്തി.

ആരാധനയ്ക്ക് ശേഷം രാജാവും റാണിയും, പ്രിന്‍സ് വില്യം–കാതറീന്‍ ദമ്പതികളും അവരുടെ മൂന്ന് മക്കളും ദേവാലയത്തിന് പുറത്തു കാത്തുനിന്നിരുന്ന ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തു. ക്രിസ്മസ് പ്രഭാതത്തിലെ തണുപ്പിനെ അവഗണിച്ച് ഒത്തുകൂടിയ ആരാധകരുമായി കൈവീശിയും ആശംസകള്‍ കൈമാറിയും രാജകുടുംബം ഇടപഴകി.

അതേസമയം, ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍–വിന്‍ഡ്സര്‍ (മുന്‍ പ്രിന്‍സ് ആന്‍ഡ്രൂ) ചടങ്ങില്‍ പങ്കെടുത്തില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പുത്രിമാരായ പ്രിന്‍സസ് ബിയാട്രിസും പ്രിന്‍സസ് യൂജീനിയും ഭര്‍ത്താക്കന്മാരോടൊപ്പം ചടങ്ങില്‍ സന്നിഹിതരായിരുന്നു. ക്രിസ്മസ് ദിനത്തില്‍ രാജകുടുംബം ജനങ്ങളോടൊപ്പം ആഘോഷത്തില്‍ പങ്കുചേര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വലിയ മധ്യമ ശ്രദ്ധ നേടി.











Leave a Reply