ന്യൂസ് ഡെസ്ക് മലയാളം യുകെ
മലയാളി മനസ്സുകളിൽ സംഗീതത്തിൻ്റെ വിസ്മയം തീർക്കാൻ മലയാളത്തിൻ്റെ പ്രിയ ഗായിക റിമി ടോമിയും സംഘവും യൂറോപ്പിലെത്തുന്നു. 2026 മെയ് ജൂൺ മാസങ്ങളിൽ യുകെയിലെ പ്രമുഖ പട്ടണങ്ങളിൽ മെഗാ ഷോ നടക്കും. പത്ത് സ്റ്റേജുകളിലായി നടക്കുന്ന മെഗാ ഷോ റിഥം ക്രിയേഷൻസ് യുകെ ആണ് യുകെയിലെത്തിക്കുന്നത്. ജൂൺ 7 ന് യോർക്ഷയറിലെ ബ്രാഡ്ഫോർഡിൽ മെഗാ ഷോ അരങ്ങേറും.
ബ്രാഡ്ഫോർഡിൽ നടക്കുന്ന മെഗാ ഷോയുടെ ഏർളി ബേർഡ് ടിക്കറ്റ് ബുക്ക് ചെയ്യാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.
https://docs.google.com/forms/d/e/1FAIpQLScGhNy9cVla6ukH_WPvZ4kJlgmehc6bJXv1PgSLhEx_–RP1A/viewform?usp=sharing&ouid=106203537224041747248
വിസ്മാജിക് എൻ്റർടൈംമെൻ്റ് ലിമിറ്റഡ് ആണ് ബ്രാഡ്ഫോർഡിൽ മെഗാ ഷോ ഒരുക്കുന്നത്. അത്യാധുനിക ടെക്നോളജിയിലുള്ള ലൈറ്റിംഗ്, സൗണ്ട് സിസ്റ്റം, മെഗാ സ്ക്രീനുകൾ ഉൾപ്പെട്ട ആയിരത്തിഅഞ്ഞൂറോളം പേർക്കിരുന്നു ആസ്വദിക്കാൻ പാകത്തിനുള്ള ലൈഫ് സെൻ്റർ ഹാളിലാണ് യോർ്ഷയറിലെ സൗത്ത് ഇന്ത്യാക്കാർ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാ ഷോ അരങ്ങേറുന്നത്. വളരെ വിപുലമായ പാർക്കിംഗ് സൗകര്യവും ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്.
ജൂൺ 7 ന് നടക്കുന്ന മെഗാ ഷോയുടെ ഏർളി ബേർഡ് ടിക്കറ്റ് സെയിൽ ബോക്സിംഗ് ഡേയിൽ ആരംഭിച്ചു. ജനുവരി നാലിന് ഏർളി ബേർഡ് സെയിൽ അവസാനിക്കും. ആദ്യദിവസംതന്നെ വളരെ വലിയ പ്രതികരണമാണ് ഏർളി ബേർഡ് സെയിലിന് ലഭിച്ചത്. ഗോൾഡ്, സിൽവർ, സ്റ്റാൻഡേർഡ് യഥാക്രമം 50,35, 25 പൗണ്ടുകളിലായിട്ടാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഡിസ്‌ക്കൗണ്ട് സെയിലിൽ യഥാക്രമം 42, 28, 22.50 പൗണ്ടുകളിലായി ടിക്കറ്റുകൾ ലഭ്യമാണ്. യോർഷയറിലെ മിക്ക സൗത്ത് ഇന്ത്യൻ ഷോപ്പുകളിലും ലഭ്യമാണ്. കൂടാതെ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പരിലും ടിക്കറ്റുകൾക്കായി ബന്ധപ്പെടാവുന്നതാണ്.
WizMagic Entertainment Ltd
07727622470, 07860532396, 07411443880











Leave a Reply