ന്യൂസ് ഡെസ്ക്, മലയാളം യുകെ
മേഴ്സിസൈഡിലെ ന്യൂട്ടൺ കമ്മ്യൂണിറ്റി ആശുപത്രിയിൽ ഒരാൾ ക്രോബാർ ഉപയോഗിച്ച് നടത്തിയ അക്രമത്തിൽ നേഴ്സ് മേഗൻ ലിഞ്ച് ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആശുപത്രി കെട്ടിടത്തിനുള്ളിൽ സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മേഗൻ ലിഞ്ച് ജീവിച്ചിരിക്കുന്നതിൽ തന്നെ ഭാഗ്യവതിയാണ് എന്നാണ് സംഭവത്തോട് പ്രതികരിച്ചത്.

28 വയസ്സുള്ള മേഗൻ ലിഞ്ച് വെൻഡിംഗ് മെഷീനിൽ നിന്ന് പാനീയം എടുക്കുന്നതിനിടെ പിന്നിൽ നിന്നാണ് ആക്രമണം ഉണ്ടായത്. അപ്പോയിന്റ്മെന്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് അക്രമി പ്രകോപിതനായി ക്രോബാർ ഉപയോഗിച്ച് തലയിൽ അടിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണം പെട്ടെന്നുണ്ടായതാണെന്നും രക്ഷപ്പെടാൻ അവസരമൊന്നും ലഭിച്ചില്ലെന്നും മേഗൻ പറഞ്ഞു.

ഒരു അജ്ഞാതൻ ക്രോബാർ ഉപയോഗിച്ച് എന്നെ മരണത്തിന്റെ വക്കിലെത്തും വരെ മർദിച്ചു എന്നാണ് അവർ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ആക്രമണത്തിൽ പരിക്കേറ്റവരെ സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങൾ പുനഃപരിശോധിക്കും മെന്നും അധികൃതർ അറിയിച്ചു.











Leave a Reply