തിരുവനന്തപുരം: തലസ്ഥാന കോർപ്പറേഷനിൽ ബിജെപി നേടിയ വിജയത്തെക്കുറിച്ച് കോൺഗ്രസിനുള്ളിൽ തുറന്ന ചർച്ച വേണമെന്ന ആവശ്യം ശശി തരൂർ എംപി ഉന്നയിച്ചു. 2024ൽ മത്സരിക്കുമ്പോൾ തന്നെ പാർട്ടിയുടെ പ്രവർത്തനത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും, സർക്കാരിനെതിരെ ജനങ്ങളിൽ രൂപപ്പെട്ട ശക്തമായ അസന്തോഷമാണ് മാറ്റത്തിനുള്ള വോട്ടായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനോട് മടുത്ത ജനങ്ങൾ മാറ്റം ആഗ്രഹിച്ചു; ആ വോട്ട് ബിജെപിക്കാണ് ലഭിച്ചതെന്നും തരൂർ വ്യക്തമാക്കി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ‘ബിജെപിക്കാരൻ’ എന്ന പരാമർശത്തോടും തരൂർ പ്രതികരിച്ചു. ഇത് പലതവണ കേട്ട ആരോപണമാണെന്നും, താൻ എഴുതുന്നത് പൂർണമായി വായിച്ചശേഷം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. വിഷയങ്ങളിൽ വസ്തുതാപരമായ ചർച്ചയാണ് വേണ്ടതെന്നും വ്യക്തിപരമായ ആരോപണങ്ങൾ പ്രയോജനപ്പെടില്ലെന്നും തരൂർ സൂചിപ്പിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെ ‘ഇന്ത്യൻ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്’ എന്ന തലക്കെട്ടിൽ തരൂർ എഴുതിയ ലേഖനം വിവാദമായി. ഇന്ത്യൻ രാഷ്ട്രീയത്തിലെ കുടുംബാധിപത്യത്തെ വിമർശിച്ച ലേഖനത്തെ ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പ്രശംസിച്ചെങ്കിലും, തരൂർ ‘തീക്കളി’ കളിക്കുകയാണെന്നും മുന്നറിയിപ്പ് നൽകി. കുടുംബ രാഷ്ട്രീയത്തെക്കുറിച്ചുള്ള വിമർശനം കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ഡിഎംകെ, തൃണമൂൽ കോൺഗ്രസ്, നാഷണൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികളെ ഉദ്ധരിച്ചാണ് ലേഖനം ചർച്ച ചെയ്യുന്നത്; വംശപരമ്പരയെ മുൻതൂക്കം നൽകുന്നത് ഭരണത്തിന്റെ ഗുണനിലവാരം തകർക്കുമെന്ന് തരൂർ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.