ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കൻ മേഖലകളായ സസെക്സും കെന്റും ഉൾപ്പെടെ പതിനായിരക്കണക്കിന് വീടുകളിൽ ഇപ്പോഴും കുടിവെള്ളവിതരണം പുനഃസ്ഥാപിക്കാനായിട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു . സസെക്സിലെ ഈസ്റ്റ് ഗ്രിൻസ്റ്റെഡിൽ മാത്രം ഏകദേശം 16,500 വീടുകൾക്ക് വെള്ളം ലഭിക്കുകയോ മർദ്ദം വളരെ കുറവായിരിക്കുകയോ ചെയ്യുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് . ഈസ്റ്റ്‌ബോൺ, അപ്പർ ഡിക്കർ ഗ്രാമം എന്നിവിടങ്ങളിലും സമാന അവസ്ഥ തുടരുകയാണ് . കെന്റിലെ ഹോളിങ്ബോൺ, ഹെഡ്കോൺ, അൾകോംബ്, കിംഗ്സ്‌വുഡ്, സട്ടൺ വാലൻസ് തുടങ്ങിയ പ്രദേശങ്ങളിലെ ഏകദേശം 4,500 വീടുകൾക്ക് പൂർണമായി വെള്ളം ലഭിക്കുന്നില്ല. വ്രോതം, സെവനോക്സ്, മെയ്ഡ്‌സ്റ്റോണിലെ ലൂസ് മേഖലകളിൽ കുറഞ്ഞ മർദ്ദമോ വിതരണ മുടക്കമോ അനുഭവപ്പെടുന്നുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗത്ത് ഈസ്റ്റ് വാട്ടർ (SEW) ജനങ്ങൾക്ക് ഉണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുകയും മുൻഗണനാ പട്ടികയിലുള്ളവർക്ക് വെള്ളം എത്തിച്ചു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. സ്റ്റോം ഗോറെട്ടിയും കനത്ത തണുപ്പും ഈസ്റ്റ് ഗ്രിൻസ്റ്റെഡിലെ പ്രശ്നങ്ങൾക്ക് കാരണമാണെന്നും, ഈസ്റ്റ്‌ബോണിലെ വിതരണ തടസ്സം നെറ്റ്‌വർക്ക് മാറ്റങ്ങളാലാണെന്നും കമ്പനി വിശദീകരിച്ചു. കെന്റിലെ ചില പ്രദേശങ്ങളിൽ അയൽ വാട്ടർ കമ്പനികളിൽ നിന്ന് സാധാരണ ലഭിക്കുന്ന ശുദ്ധജലവിതരണം ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട് . മേഖലയിൽ പലയിടങ്ങളിലും ബോട്ടിൽ വെള്ളം വിതരണം ചെയ്യുന്ന സ്റ്റേഷനുകൾ തുറന്നിട്ടുണ്ട്. പക്ഷെ അവിടേക്കുള്ള വാഹനതിരക്ക് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടു.

സ്ഥിതി ഏറ്റവും മോശമായ സാഹചര്യം ആണെന്ന് പ്രാദേശിക എം.പി. മിംസ് ഡേവീസ് വിശേഷിപ്പിച്ചു. പരിസ്ഥിതി വകുപ്പിലെ മന്ത്രി മേരി ക്രീഗ് പ്രശ്നം “പൂർണമായും അംഗീകരിക്കാനാവാത്തത്” ആണെന്നും, വെള്ളവിതരണം വേഗത്തിൽ പുനഃസ്ഥാപിക്കാൻ വാട്ടർ കമ്പനികളുമായി അടിയന്തിര യോഗങ്ങൾ നടത്തിയെന്നും പറഞ്ഞു. പ്രത്യേകിച്ച് വയോധികർ, അസുഖബാധിതർ, കുട്ടികളുള്ള കുടുംബങ്ങൾ എന്നിവർക്കാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നത്. . അധികൃതർ പറയുന്നതനുസരിച്ച്, ചില പ്രദേശങ്ങളിൽ ചൊവ്വാഴ്ചയോടെ മാത്രമേ സാധാരണ വിതരണത്തിലേക്ക് മടങ്ങാനാകൂ.