നാട്ടിലെ റോഡിന്റെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടി പിഡബ്ല്യുഡി ചീഫ് എൻജിനീയറെ ഫോണിൽ വിളിച്ചതിന്റെ പേരിൽ കെഎസ്ഇബി ജീവനക്കാരനെ സ്ഥലം മാറ്റിയ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കെഎസ്ഇബിയിൽ ലൈൻമാനായി ജോലി ചെയ്യുന്ന കാരശ്ശേരി സ്വദേശി ലുക്മാനുൽ ഹക്കീം നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
റോഡ് വിഷയത്തിൽ എൻജിനീയറെ ഫോണിൽ വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ ലുക്മാന്റെ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതിനെ തുടർന്ന് തിരുവമ്പാടി മണ്ഡലം എംഎൽഎ ലിന്റോ ജോസഫ്, ലുക്മാനെതിരെ നടപടി ആവശ്യപ്പെട്ട് കെഎസ്ഇബിയെ സമീപിച്ചതോടെയാണ് സ്ഥലം മാറ്റ ഉത്തരവ് ഇറങ്ങിയത്.
സ്ഥലം മാറ്റം പ്രതികാര നടപടിയാണെന്ന ലുക്മാന്റെ വാദം ഹൈക്കോടതി ശരിവെച്ചു. ഹർജി പരിഗണിച്ച കോടതി നടപടി താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. ലുക്മാനുവേണ്ടി അഡ്വ. അമീൻ ഹസ്സൻ കോടതിയിൽ ഹാജരായി.











Leave a Reply