ന്യൂസ് ഡെസ്ക്, മലയാളം യുകെ
കടം നിയന്ത്രിക്കാൻ സഹായിക്കും എന്ന വിശ്വാസത്തോടെ ക്രെഡിറ്റ് സ്കോർ പരിശോധിച്ച ഒരു സ്ത്രീക്ക്, അതേ സേവനദാതാവിൽ നിന്ന് തന്നെ വീണ്ടും കൂടുതൽ ക്രെഡിറ്റ് കാർഡുകൾ എടുക്കാൻ പ്രേരണ ലഭിച്ചതായുള്ള മാധ്യമ റിപോർട്ടുകൾ പുറത്തുവന്നു . £10,000 വരെ കടത്തിലായിരുന്ന അഞ്ചു മക്കളുടെ അമ്മയായ അമാണ്ട കടം വീട്ടാൻ ശ്രമിച്ച സമയത്താണ് Experian പോലുള്ള ക്രെഡിറ്റ് സ്കോർ കമ്പനികളിൽ നിന്ന് ഉയർന്ന പലിശയുള്ള ക്രെഡിറ്റ് കാർഡുകളുടെ സ്ഥിരമായ ഓഫറുകൾ ലഭിച്ചതെന്ന് പറഞ്ഞു . കടം തീർക്കാൻ സഹായിക്കുമെന്ന് കമ്പനികൾ പറയുമ്പോഴും, ഈ കാർഡുകൾ ദീർഘകാലത്തേയ്ക്ക് കൂടുതൽ പലിശ ചുമത്തുന്നതാണെന്ന് ഉപഭോക്തൃ സംഘടനകൾ മുന്നറിയിപ്പ് നൽകുന്നു.

മാനസികാരോഗ്യ പ്രശ്നങ്ങളും കടബാധ്യതയും തമ്മിലുള്ള ബന്ധവും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ബൈപോളർ ഡിസോർഡറുമായി ബന്ധപ്പെട്ട അവസ്ഥയിൽ ഏകദേശം £7,000 വരെ ക്രെഡിറ്റ് കാർഡ് കടത്തിലായ ടോം റിച്ചാർഡ്സൺ, കടം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ തന്നെ ബാങ്ക് ക്രെഡിറ്റ് ലിമിറ്റ് കൂട്ടിയതിൽ ഞെട്ടിയതായി പറഞ്ഞു . ഇത്തരത്തിൽ, സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെയും ബുദ്ധിമുട്ടില്ലാത്തവരെയും വേർതിരിക്കാതെ ക്രെഡിറ്റ് ലിമിറ്റ് വർധിപ്പിക്കുന്ന പ്രവണത വ്യാപകമാണെന്ന് സ്റ്റഡ്‌ചേഞ്ച് നടത്തിയ സർവേ കണ്ടെത്തിയിരുന്നു . പലരും മാസംതോറും മിനിമം തുക മാത്രം അടയ്ക്കുന്നതോടെ, പലിശ കടത്തേക്കാൾ കൂടുതലാകുകയും കടം നീണ്ടുനിൽക്കുകയും ചെയ്യും.

യുകെയിൽ ഏകദേശം 28 ലക്ഷം പേർ സ്ഥിരമായ ക്രെഡിറ്റ് കാർഡ് കടത്തിൽ കുടുങ്ങിയിരിക്കുന്നതായി ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റി (FCA) കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. 2018ൽ നിയമങ്ങൾ ശക്തമാക്കിയെങ്കിലും പ്രയോജനം ഇല്ലെന്ന വിമർശനവും ശക്തമാണ്. “കൂടുതൽ ക്രെഡിറ്റ് നൽകുന്നത് അല്ല, സമയത്ത് ഇടപെട്ട് സഹായം നൽകുകയാണ് വേണ്ടത് എന്നാണ് ഉപഭോക്തൃ സംഘടനകളുടെ നിലപാട്. കടം തീർക്കാൻ ബുദ്ധിമുട്ടുന്നവർ കൃത്യമായ പ്ലാൻ തയ്യാറാക്കണം എന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു











Leave a Reply