പത്തനംതിട്ട: കഴിഞ്ഞ വർഷം ശബരിമല ശ്രീകോവിലിലെ ദ്വാരപാലകശില്പങ്ങളിലെ പാളികൾ ഇളക്കി സ്വർണം പൂശാൻ കൊണ്ടുപോയ വിവരം ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തെ അറിയിച്ചിരുന്നില്ലെന്ന് എസ്‌ഐടിക്ക് വിവരം ലഭിച്ചു. ശ്രീകോവിലിനു മുന്നിലെ അത്യന്തം പ്രധാനപ്പെട്ട ഘടകം മാറ്റുമ്പോൾ ബന്ധപ്പെട്ട വിഭാഗത്തെ അറിയിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.

1998 മുതൽ ശ്രീകോവിലിൽ നടന്ന പ്രവർത്തനങ്ങളിൽ സാധാരണയായി മരാമത്ത് വിഭാഗത്തിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. 1998-ൽ സ്വർണം പൊതിയൽ പൂർത്തിയായ ശേഷം ദ്വാരപാലകശില്പങ്ങൾ തിരികെ സ്ഥാപിക്കാൻ ഒരു എൻജിനിയറെ ചുമതലപ്പെടുത്തിയിരുന്നു. 2019-ലെ സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട രേഖകളിലും ഈ ചുമതല വ്യക്തമാക്കുന്ന സർക്കുലർ ഉൾപ്പെട്ടിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2019-ൽ ദ്വാരപാലകശില്പങ്ങളിലെ പാളികൾ ഇളക്കി സ്വർണം പൂശാൻ കൊണ്ടുപോയ കേസിൽ മരാമത്ത് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് എൻജിനിയറെയും പ്രതിസ്ഥാനത്ത് ഉൾപ്പെടുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം സെപ്റ്റംബർ ഏഴിന് നടന്ന സംഭവത്തിൽ ഹൈക്കോടതിയെയോ മരാമത്ത് വിഭാഗത്തെയോ അറിയിച്ചിരുന്നില്ല. ഹൈക്കോടതി സ്വമേധയാ ഇടപെട്ടതോടെയാണ് ഈ വിഷയത്തിൽ അന്വേഷണം ഇപ്പോൾ ശക്തമായത്.