ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ വീടുകളിൽ ഊർജ്ജ ബില്ലുകൾ കുറയ്ക്കാൻ സോളാർ പാനലുകളും മറ്റ് ഹരിത സാങ്കേതിക വിദ്യകളും സ്ഥാപിക്കുന്നതിന് സർക്കാർ £15,000 കോടി ധന സഹായം പ്രഖ്യാപിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തുടനീളമുള്ള വീടുകൾക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ആയിരക്കണക്കിന് പൗണ്ടുകളുടെ സഹായം ഓരോ വീടുകൾക്കും ലഭിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘വോം ഹോംസ് പ്ലാൻ’ എന്ന പേരിലുള്ള പദ്ധതിയിലൂടെ വീടുകൾക്ക് സോളാർ പാനലുകൾ, ഊർജക്ഷമ ഉപകരണങ്ങൾ എന്നിവ സ്ഥാപിക്കാൻ സാമ്പത്തിക സഹായം നൽകും. ഇതോടൊപ്പം വാടകക്കാർക്ക് കൂടുതൽ അവകാശങ്ങൾ ഉറപ്പാക്കുന്ന പുതിയ നടപടികളും നടപ്പാക്കും. ഇന്ധനച്ചെലവ് ഉയരുന്ന സാഹചര്യത്തിൽ സാധാരണ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് ഈ പദ്ധതി.

സോളാർ പാനലുകൾ സ്ഥാപിച്ച വീടുകളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ‘റൂഫ്‌ടോപ്പ് വിപ്ലവം’ എന്ന പേരിൽ അറിയപ്പെടുന്ന ഈ നീക്കത്തിലൂടെ ഏകദേശം 10 ലക്ഷം പേരെ ഇന്ധന ദാരിദ്ര്യത്തിൽ നിന്ന് പുറത്തെടുക്കാനാകുമെന്നാണ് വിലയിരുത്തൽ. പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥ മാറ്റത്തിനെതിരായ നടപടികൾക്കും ഈ പദ്ധതി ശക്തി പകരും.