ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിലുടനീളം ശക്തമായി വീശിയടിച്ച ‘സ്റ്റോം ചന്ദ്ര’ മൂലം വെള്ളപ്പൊക്കവും ഗതാഗത തടസ്സങ്ങളും വ്യാപകമായി തുടരുകയാണ്. ഈ വർഷത്തെ മൂന്നാമത്തെ വലിയ കൊടുങ്കാറ്റായ ചന്ദ്ര, കനത്ത മഴയും ശക്തമായ കാറ്റും സഹിതം ചൊവ്വാഴ്ച രാജ്യത്തെ വിവിധ ഭാഗങ്ങളെ ബാധിച്ചതോടെയാണ് സ്ഥിതി രൂക്ഷമായത്. പല പ്രദേശങ്ങളിലും റോഡുകൾ വെള്ളത്തിനടിയിലായി വാഹനങ്ങൾ കുടുങ്ങിയ നിലയിലാണ്.

യുകെയിലാകെ നിലവിൽ 100-ലധികം വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ പ്രാബല്യത്തിലുണ്ടെന്ന് അധികൃതർ അറിയിച്ചു. രാവിലെ തിരക്കുള്ള സമയങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഐസ് രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ യെല്ലോ മുന്നറിയിപ്പുകളും നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളപ്പൊക്ക ഭീഷണി കൂടുതലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വെള്ളപ്പൊക്കവും കാറ്റും ഗതാഗത മേഖലയെയും സാരമായി ബാധിച്ചു. ഇംഗ്ലണ്ട്, സ്കോട്ട് ലൻഡ്, വെയിൽസ് എന്നിവിടങ്ങളിലുടനീളം വെള്ളിയാഴ്ച വരെ യാത്രകൾക്ക് കാലാവസ്ഥ തടസ്സം സൃഷ്ടിക്കാമെന്ന് നാഷണൽ റെയിൽ മുന്നറിയിപ്പ് 27ന് നൽകി. സോമർസെറ്റിൽ ഗുരുതരമായ സാഹചര്യമെന്ന് പ്രഖ്യാപിച്ചതായി റിപ്പോർട്ടുകളുണ്ട്. ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും പ്രാദേശിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.











Leave a Reply