ന്യൂസ് ഡെസ്ക്, മലയാളം യുകെ

2021 നവംബർ 24 – ന് ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ മുങ്ങിമരിച്ച 30 പേരുടെ മരണം ഒഴിവാക്കാനാകുമായിരുന്നു എന്ന അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു . ഫ്രഞ്ച് തീരത്ത് നിന്ന് പുറപ്പെട്ട ചെറു ബോട്ട് വെള്ളം കയറി മറിഞ്ഞതോടെയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ചാനൽ ദുരന്തം സംഭവിച്ചത്. യാത്രക്കാരിൽ രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. സർക്കാർ തലത്തിലുള്ള ഗുരുതരമായ പരാജയമാണ് ദുരന്തത്തിന് കാരണമെന്ന് അന്വേഷണ സമിതി അധ്യക്ഷൻ സർ റോസ് ക്രാൻസ്റ്റൻ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജീവനക്കാരുടെ കുറവും പരിമിതമായ സൗകര്യങ്ങളും കാരണം അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ സാധിക്കാതെ വന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചിരിക്കുന്നത് . കാലാവസ്ഥ മോശയമായതുകൊണ്ട് തുടർന്ന് നിരീക്ഷണ വിമാനം പറന്നുയരാതിരുന്നതും രക്ഷാസന്ദേശങ്ങളെ അവഗണിച്ചതും സന്ദേശങ്ങളും ശരിയായി ഗുരുതര വീഴ്ചകളായി ആണ് ചൂണ്ടി കാണിച്ചിരിക്കുന്നത് . ചെറിയ ബോട്ടുകളിൽ നിന്നുള്ള സഹായവിളികൾ ഗൗനിക്കേണ്ട എന്ന ധാരണ രക്ഷാപ്രവർത്തനം വൈകാൻ കാരണമായെന്നും റിപ്പോർട്ട് പറയുന്നു. പലരും മണിക്കൂറുകളോളം കടലിൽ ജീവനോടെ ഉണ്ടായിരുന്നുവെന്നും, രാവിലെ വരെ തിരച്ചിൽ തുടർന്നിരുന്നെങ്കിൽ കൂടുതൽ പേരെ രക്ഷിക്കാമായിരുന്നുവെന്നും വിദഗ്ധർ വിലയിരുത്തി.

മനുഷ്യക്കടത്ത് സംഘങ്ങൾ ബോട്ടുകളിൽ ആളുകളെ കുത്തി നിറച്ചതും ഫ്രഞ്ച് നാവിക കപ്പലിന്റെ വൈകിയ പ്രതികരണവും ബ്രിട്ടീഷ് കോസ്റ്റ്‌ഗാർഡിന്റെ തിരച്ചിൽ–രക്ഷാ സംവിധാനത്തിലെ പിഴവുകളുമാണ് മരണത്തിലേക്ക് നയിച്ച മൂന്ന് പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ചെറുബോട്ട് യാത്രകൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ റിപ്പോർട്ട് കോസ്റ്റ്‌ഗാർഡിന് പ്രത്യേക പരിശീലനവും നവീന സാങ്കേതികവിദ്യകളിലേക്കുള്ള നിക്ഷേപവും ശുപാർശ ചെയ്തു. റിപ്പോർട്ടിലെ 18 ശുപാർശകൾ നടപ്പാക്കേണ്ടതിനെ കുറിച്ച് പരിശോധിച്ചു വരികയാണെന്നും സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങളോടുള്ള അനുശോചനവും സർക്കാർ അറിയിച്ചു.