ബിനോയ് എം. ജെ.

മനുഷ്യരെല്ലാവരും കൊതിക്കുന്നത് മരണമില്ലാത്ത ഒരു ജീവിതത്തെയാണ്. അവന്റെ സർവ്വപ്രയത്നങ്ങളും മരണത്തെ ജയിക്കാൻ വേണ്ടിയുള്ളതാണ്. എന്നാൽ അവനതിൽ പരാജയപ്പെടുന്നു. സഹസ്രാബ്ദങ്ങളിലൂടെ നാം പരിശ്രമിച്ചിട്ടും അതിൽ നാം പരാജയപ്പെട്ടു പോകുന്നു. ഈ പരാജയം മനുഷ്യവംശത്തിന് ലജ്ജാകരമാണ്. എന്താണ് ഈ പരാജയത്തിന്റെ കാരണം? അതിൽ നിന്നും എങ്ങനെ കരകയറാം? നാം ഭൗതികവാദികളായി പോയതാണ് ഈ പരാജയത്തിന്റെ അടിസ്ഥാനപരമായ കാരണം. വാസ്തവത്തിൽ മനുഷ്യന് മരണമില്ല. സദ്ഗുരു ചോദിക്കുന്നു “നിങ്ങൾ മരിച്ച ഒരു മനുഷ്യനെ കണ്ടിട്ടുണ്ടോ?” മരിച്ച ശരീരങ്ങൾ നിങ്ങൾ കണ്ടിരിക്കാം. എന്നാൽ മനുഷ്യൻ ശരീരമല്ല. ഭൗതികവാദമാണ് നമ്മെ കുഴിയിൽ

ചാടിച്ചിരിക്കുന്നത്. ഞാൻ ഈ കാണുന്ന ശരീരമാണെന്നും ഈ ശരീരത്തോടൊപ്പം ഞാൻ മരിക്കുമെന്നുമുള്ള മൂഢമായ ചിന്തയാണ് മനുഷ്യന്റെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാനപരമായ കാരണം. ഞാൻ ശരീരമാണെങ്കിൽ പിന്നെ പ്രതീക്ഷയ്ക്ക് വക ഒന്നുമില്ല. എന്നാൽ ഞാൻ ശരീരമാണെന്ന് ആരു പറഞ്ഞു? ഒരുപക്ഷേ കാലക്രമേണ ശരീരത്തിന്റെ പുറകിൽ മറഞ്ഞിരിക്കുന്ന മനസ്സിനെയും അതിന്റെ പുറകിൽ ഉള്ള ബുദ്ധിയെയും അതിന്റെ പിറകിലുള്ള ആത്മാവിനെയും കണ്ടെത്തുന്നതിൽ ശാസ്ത്രം വിജയം കൈവരിച്ചേക്കാം. അതുവരെ നാം കബളിപ്പിക്കപ്പെടാതെ സൂക്ഷിക്കേണ്ടിയിരിക്കുന്നു. എന്നെന്നും ജീവിച്ചിരിക്കുവാനുള്ള അദമ്യമായ ആശ – ഇത് എവിടെ നിന്നും വരുന്നു? ഇത് ആത്മാവിന്റെ സാന്നിധ്യത്തെ സൂചിപ്പിക്കുന്നു. ശരീരത്തെ

മരണത്തിൽ നിന്നും രക്ഷിക്കുവാൻ ആർക്കും കഴിയുകയില്ല. എന്നാൽ ഞാൻ എന്ന സത്തയെ മരണത്തിൽ നിന്നും രക്ഷിക്കുവാൻ ആർക്കും കഴിയും. അത് ചെയ്യുക ഓരോരുത്തരുടെയും കടമയും ആകുന്നു.

അനന്തമായ ജീവിതം -ഇതാകുന്നു ഓരോരുത്തരുടെയും പ്രകൃതം. മനുഷ്യന് മരണമില്ല. വാസ്തവത്തിൽ ശരീരവും ആത്മാവും തമ്മിൽ കൂടിക്കുഴയുന്നതാണ് പ്രശ്നങ്ങളുടെ എല്ലാം അടിസ്ഥാനപരമായ കാരണം. നാം ശരീരത്തെയും ആത്മാവിനെയും വേർതിരിച്ചു കാണുവാൻ കഴിവുള്ളവരായി മാറണം. ഈ വിവേചനം നാം നടത്തുമ്പോൾ നാം അടിസ്ഥാനപരമായ ആശയക്കുഴപ്പത്തിൽ നിന്നും കരകയറുന്നു. ആത്മാവ് ശരീരമല്ല

ശരീരം ആത്മാവും അല്ല. ആത്മാവ് നാശം ഇല്ലാത്തതാണ്. മരണത്തെക്കുറിച്ചുള്ള ചിന്ത തന്നെ മനസ്സിൽ ആശയക്കുഴപ്പങ്ങൾ നിറയ്ക്കുന്നു. ഇതിൽ നിന്നും കരകയറുക എന്നതാണ് നമ്മൾ ചെയ്യേണ്ട ആദ്യത്തെ പടി. മനുഷ്യന്റെ എല്ലാ ദുഃഖങ്ങളുടെയും കാരണം മരണഭയം ആണെന്ന് പറയുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. വാസ്തവത്തിൽ നാം ഒരു ദൂഷിത വലയത്തിൽ പെട്ടു പോയിരിക്കുകയാണ്. താൻ മരിച്ചുപോകും എന്ന ഭയത്താൽ ദുഃഖവും ദുഃഖത്തിന്റെ കാരണത്താൽ താൻ മരിച്ചുപോകും എന്ന ഭയവും മാറിമാറി വന്നുകൊണ്ടേയിരിക്കും. ഇതിന് പ്രതിവിധിയായി താൻ ഒരിക്കലും മരിക്കുകയില്ല എന്ന ദൃഢമായ വിശ്വാസമാണ് വേണ്ടത്. ആ വിശ്വാസത്തിനു മുന്നിൽ എല്ലാം വീഴും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തനിക്ക് മരണമില്ല എന്ന് പറഞ്ഞുകൊണ്ട് ആവോളം സന്തോഷിക്കുവിൻ. സന്തോഷമാണ് ഇവിടെ നമ്മുടെ ഏക ഉപായം. സന്തോഷം അതിന്റെ അതിർവരമ്പുകൾ ലംഘിച്ചു തുടങ്ങുമ്പോൾ തനിക്ക് മരണം ഇല്ല എന്ന സത്യം നാം മനസ്സിലാക്കുന്നു. മരണമില്ല എന്ന ചിന്ത വന്നു തുടങ്ങുമ്പോൾ നാം കൂടുതൽ കൂടുതൽ ശക്തമായി ആഹ്ലാദിക്കുവാൻ കഴിവുള്ളവരായി മാറുന്നു. ആഹ്ലാദം കൂടുംതോറും മരണമില്ലെന്ന സത്യവും നാം അറിയുന്നു. ഇപ്രകാരം പതിയെ നമുക്കാ ദൂഷിതവരയത്തിൽ നിന്നും കരകയറുവാൻ സാധിക്കും.

ജീവിതത്തിൽ ആവോളം ആഹ്ലാദിക്കുവിൻ. മുമ്പ് സൂചിപ്പിച്ചതുപോലെ മരണമില്ല എന്ന് പറയുമ്പോൾ ആഹ്ലാദിക്കാനുള്ള കഴിവും കൂടിവരുന്നു. മരണമില്ല എന്ന്

എത്ര ശക്തമായി പറയുന്നുവോ അത്ര ശക്തമായി നമുക്ക് ആഹ്ലാദിക്കുവാനും കഴിയും. ഇവിടെ ആകുലചിത്തൻ ആകേണ്ടതില്ല. ധീരമായി മുന്നോട്ടുപോകുവിൻ. ഓരോ ദിവസം കഴിയുംതോറും ആഹ്ലാദം കൂടിക്കൂടി വരട്ടെ. അതോടൊപ്പം മരണവും തിരോഭവിചിച്ചുകൊള്ളും. ഒടുവിൽ നിങ്ങൾ സമാധിയിലേക്ക് വഴുതിവീഴുന്നു. അവിടെ മരണം തിരോഭവിച്ചു കഴിഞ്ഞു.

ഇപ്രകാരം ആഹ്ലാദത്തിലൂടെ നമുക്ക് മരണത്തെ ജയിക്കാൻ കഴിയും. നമ്മുടെ ഓരോ വേവലാതിയുടെയും പുറകിൽ കിടക്കുന്നത് മരണത്തെ കുറിച്ചുള്ള ഭയം മാത്രമാണ്. അത് അനാവശ്യവും ആണ്. പടിപടിയായ പരിശ്രമത്തിലൂടെ നമുക്കതിനെ ജയിക്കുവാനും കഴിയും.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു . 28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120