ന്യൂസ് ഡെസ്ക്, മലയാളം യുകെ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച പുതിയ 15 ശതമാനം ആഗോള തീരുവ യൂറോപ്യൻ രാജ്യങ്ങളുടെ ഇടയിൽ വലിയ ആശങ്കയ്ക്ക് ആണ് വഴിവെച്ചിരിക്കുന്നത്. ഇതോടെ യുഎസുമായി നേരത്തെ കൈവരിച്ച വ്യാപാര കരാറിൽ നിന്ന് പിന്മാറാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് യൂറോപ്യൻ യൂണിയനും യുകെയും നൽകുന്നത് . എല്ലാ രാജ്യങ്ങൾക്കും ഒരേ നിരക്കിൽ തീരുവ ചുമത്തുകയാണെങ്കിൽ യൂറോപ്പിന് ലഭിച്ചിരുന്ന പ്രത്യേക വ്യാപാര മുൻഗണന നഷ്ടമാകുമെന്ന ആശങ്ക അവർ ഉയർത്തുന്നു. നിലവിലുള്ള കരാറുകൾക്ക് പുതിയ തീരുവ എങ്ങനെ ബാധകമാകുമെന്നതിൽ വ്യക്തത വേണമെന്ന ആവശ്യവുമായി യൂറോപ്യൻ പാർലമെന്റിന്റെ ട്രേഡ് കമ്മിറ്റി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.
യുകെയും പുതിയ പ്രഖ്യാപനത്തെ തുടർന്ന് ആശങ്ക പ്രകടിപ്പിച്ചു. നേരത്തെ 10 ശതമാനം ആയിരുന്ന യുഎസ് കയറ്റുമതിക്ക് തീരുവ 15 ശതമാനമായി ഉയരുന്നതോടെ യൂറോപ്യൻ രാജ്യങ്ങൾക്ക് ലഭിച്ചിരുന്ന മുൻതൂക്കം നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ പുതിയ തീരുവ ഇരുരാജ്യങ്ങളുടെയും വ്യാപാരബന്ധത്തെ ഗുരുതരമായി ബാധിക്കില്ലെന്ന നിലപാടാണ് യുകെ സർക്കാരിനുള്ളത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ സുപ്രീം കോടതി വിധിയുടെ വിശദാംശങ്ങൾ പഠിച്ചശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കൂ എന്ന നിലപാടിലാണ്.

അതേസമയം, ഉയർന്ന തീരുവ നേരിട്ടിരുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്ക് പുതിയ പ്രഖ്യാപനം ചില ആശ്വാസം നൽകുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയുടെ തീരുവ 18 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറഞ്ഞപ്പോൾ, ചൈനയുടേത് 32 ശതമാനത്തിൽ നിന്ന് ശരാശരി 24 ശതമാനമായി കുറഞ്ഞു. ഏഷ്യൻ രാജ്യങ്ങളുടെ ശരാശരി തീരുവയും 20ൽ നിന്ന് 17 ശതമാനമായി കുറഞ്ഞതായി കണക്കുകൾ സൂചിപ്പിക്കുന്നു. തീരുവ നയത്തിൽ അടിസ്ഥാനപരമായ മാറ്റമില്ലെന്നും നടപ്പാക്കുന്ന രീതിയിലാണ് വ്യത്യാസമെന്നും യുഎസ് ട്രേഡ് പ്രതിനിധി വ്യക്തമാക്കിയെങ്കിലും, ഭാവിയിൽ എന്തു തരത്തിലുള്ള നീക്കങ്ങളുണ്ടാകുമെന്നതിൽ അനിശ്ചിതത്വം തുടരുന്നു.
ട്രംപ് പ്രഖ്യാപിച്ച പകരം തീരുവകൾക്കെതിരെ വിവിധ വ്യാപാര സംഘടനകളും സംസ്ഥാനങ്ങളും നൽകിയ ഹർജികളിലാണ് യുഎസ് സുപ്രീം കോടതി ഇടപെട്ടത്. പ്രസിഡന്റിന് അടിയന്തിര സാമ്പത്തിക അധികാരങ്ങൾ നൽകുന്ന നിയമം ഉപയോഗിച്ച് വ്യാപകമായി തീരുവ ചുമത്തിയത് നിയമപരിധി ലംഘിക്കുന്നതാണോയെന്നതാണ് കേസിലെ മുഖ്യ ചർച്ച. മറ്റ് രാജ്യങ്ങളോട് ഉയർന്ന നിരക്കിൽ തീരുവ ചുമത്തിയത് കോൺഗ്രസിന്റെ അധികാര പരിധിയിലേക്കുള്ള ഇടപെടലാകാമെന്ന വാദം ആണ് [പ്രധാനമായും ഹർജിക്കാർ ഉന്നയിച്ചത്.











Leave a Reply