ടെഹ്‌റാൻ: ഇറാനിലെ എണ്ണ സംഭരണശാലകൾക്ക് നേരെ ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തി. ശനിയാഴ്ച രാത്രി വൈകിയാണ് ടെഹ്‌റാൻ, കരാജ് നഗരങ്ങളിലെ എണ്ണ സംഭരണശാലകൾ ലക്ഷ്യമാക്കി ആക്രമണം നടന്നത്. ആക്രമണത്തെ തുടർന്ന് പല സംഭരണശാലകളിലും വൻ തീപ്പിടിത്തം ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.

ഇതിന് മുമ്പ് മെഹ്‌റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വ്യോമാക്രമണം ഉണ്ടെന്നാണ് വിവരം. തുടർന്ന് ടെഹ്‌റാനിലെ വിവിധ എണ്ണ സംഭരണശാലകൾ ലക്ഷ്യമിട്ടാണ് ആക്രമണം ശക്തമാക്കിയത്. ആക്രമണത്തിന് പിന്നാലെ ശക്തമായ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി സമീപവാസികൾ പറഞ്ഞു. കിലോമീറ്ററുകൾ അകലെയുള്ള വീടുകൾക്കുപോലും സ്‌ഫോടനത്തിൻ്റെ ആഘാതം അനുഭവപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണമുണ്ടായ സ്ഥലത്തിന് സമീപമാണ് രാജ്യത്തെ പ്രധാന എണ്ണശുദ്ധീകരണശാലയുള്ളതെന്നും, അതിന് കേടുപാടുകൾ സംഭവിച്ചോയെന്നത് വ്യക്തമല്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പെട്രോളിയം മന്ത്രാലയം (ഇറാൻ) പ്രസ്താവനയിൽ ടെഹ്‌റാനും അൽബോർസ് പ്രവിശ്യയും പ്രദേശങ്ങളിലുള്ള നിരവധി എണ്ണ സംഭരണശാലകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് സ്ഥിരീകരിച്ചു. അതേസമയം, ടെഹ്‌റാനിലെ ചില ഊർജകേന്ദ്രങ്ങളും എണ്ണ സംഭരണശാലകളും ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ പ്രതിരോധ സേന വ്യക്തമാക്കി. ഇറാൻ്റെ സായുധസേനകൾ ഉപയോഗിക്കുന്ന കേന്ദ്രങ്ങളാണിവയെന്ന് ആരോപിച്ചുകൊണ്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേൽ പ്രതികരിച്ചു.