ന്യൂസ് ഡെസ്ക്, മലയാളം യുകെ

എൻഎച്ച്എസ് 16–17 വയസുള്ള കുട്ടികൾക്ക് നൽകുന്ന മസ്‌കുലൈനിസിംഗ്,ഫെമിനൈസിംഗ്‌ ഹോർമോൺ ചികിത്സയ്ക്കുള്ള പുതിയ റഫറലുകൾ താത്കാലികമായി നിർത്തിവച്ചു. കുട്ടികളുടെ ജെൻഡർ കെയറിനെ കുറിച്ചുള്ള കാസ് റിവ്യൂ റിപ്പോർട്ടിന് പിന്നാലെ നടത്തിയ വിശദമായ മെഡിക്കൽ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.മസ്‌കുലൈനിസിംഗ് ഹോർമോൺ ചികിത്സയിൽ സാധാരണയായി ടെസ്റ്റോസ്റ്റിറോൺ നൽകുകയും, ഇതിലൂടെ ശബ്ദം കട്ടിയാകുക, ശരീരത്തിൽ രോമം വർധിക്കുക, മസിൽ വളർച്ച എന്നിവ പോലുള്ള പുരുഷ സ്വഭാവഗുണങ്ങൾ വികസിക്കാനാണ് സഹായിക്കുന്നത്. ഫെമിനൈസിംഗ്‌ചികിത്സയിൽ ഈസ്ട്രജൻ പോലുള്ള ഹോർമോണുകൾ നൽകുകയും, സ്തനവളർച്ച, ശരീരഘടനയിൽ സ്ത്രീസവിശേഷതകൾ രൂപപ്പെടൽ തുടങ്ങിയ മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു.


എൻഎച്ച്എസ് നടത്തിയ പുതിയ വിലയിരുത്തലിൽ ഇത്തരം ചികിത്സകൾ കുട്ടികൾക്ക് ഗുണകരമാണോ, ദീർഘകാലത്തിൽ ദോഷങ്ങളുണ്ടാകുമോ എന്നതിനെക്കുറിച്ച് മതിയായ ശാസ്ത്രീയ തെളിവുകൾ ലഭ്യമല്ലെന്ന് കണ്ടെത്തി. അതിനാൽ 16–17 വയസ്സുകാരുടെ പുതിയ റഫറലുകൾ താൽക്കാലികമായി നിർത്തുകയും, ചികിത്സ സാധാരണ നടപടിയായി തുടരണമോയെന്ന് പരിശോധിക്കാൻ 90 ദിവസത്തെ പൊതുചർച്ച ആരംഭിക്കുകയും ചെയ്തു. അതേസമയം, 2024 മുതൽ പുബെർട്ടി ബ്ലോക്കേർസ്‌ എന്നറിയപ്പെടുന്ന പ്യൂബർട്ടി വൈകിപ്പിക്കുന്ന മരുന്നുകളുടെ ഉപയോഗം കുട്ടികൾക്ക് ഇതിനകം തന്നെ നിരോധിച്ചിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനകം ഹോർമോൺ ചികിത്സ സ്വീകരിച്ച് കൊണ്ടിരിക്കുന്ന 18 വയസിന് താഴെയുള്ളവർക്ക് ചികിത്സ തുടരുമെങ്കിലും, ഓരോ കേസും ഡോക്ടർമാർ വ്യക്തിഗതമായി വിലയിരുത്തും എന്ന് എൻഎച്ച്എസ് വ്യക്തമാക്കി. തീരുമാനം ട്രാൻസ് അവകാശ സംഘടനയായ ട്രാൻസ്ആക്ച്വൽ ശക്തമായി വിമർശിച്ചു. യുവാക്കളുടെ സ്വയം തീരുമാനിക്കാനുള്ള അവകാശത്തെ ബാധിക്കുന്ന നടപടിയാണിതെന്ന് സംഘടന പറഞ്ഞു. മറുവശത്ത്, കുട്ടികൾക്ക് സ്ഥിരമായ ശരീരമാറ്റങ്ങൾ വരുത്തുന്ന ഇത്തരം ചികിത്സയ്ക്ക് സമ്മതം നൽകാൻ പ്രായം മതിയാകില്ലെന്ന് പറഞ്ഞ് സെക്സ് മാറ്റേഴ്സ് എന്ന സംഘടന തീരുമാനം സ്വാഗതം ചെയ്തു.