ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലും വെയിൽസിലും കന്നുകാലികളെ ആക്രമിക്കുന്ന നായകളുടെ ഉടമസ്ഥർക്ക് ഇനി കർശന ശിക്ഷ ലഭിക്കും . പുതുക്കിയ നിയമപ്രകാരം ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായ നായ ഉടമകൾക്ക് പരിധിയില്ലാത്ത പരമാവധി പിഴ ശിക്ഷ ലഭിക്കാം. കൂടാതെ അപകടകാരികളായ നായകളെ പോലീസ് പിടിച്ചെടുക്കാനും, ഡി.എൻ.എ പരിശോധനകൾ നടത്താനും അധികാരം നൽകുന്നുണ്ട്. പഴയ ലൈവ്‌സ്റ്റോക്ക് നിയമത്തിൽ ഉണ്ടായിരുന്ന പരിമിതികൾ മാറ്റിയാണ് ഈ നിയമം നടപ്പിലാക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2025-ൽ ഏകദേശം 2 മില്യൺ പൗണ്ട് മൂല്യമുള്ള കന്നുകാലികൾ നായ ആക്രമണത്തിൽ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുണ്ട് സൂചിപ്പിക്കുന്നത് . ഒരൊറ്റ സംഭവത്തിൽ 35-ഓളം ആടുകളും കുഞ്ഞാടുകളും നഷ്ടപ്പെട്ടതായി സോമർസെറ്റിലെ ഒരു കർഷകനായ ജോഷ്വ ഗേ പറഞ്ഞു.

പുതിയ നിയമപ്രകാരം റോഡുകളിലും പൊതുപാതകളിലും സംഭവിക്കുന്ന ഇത്തരം ആക്രമണങ്ങളുടെ പേരിൽ കേസെടുക്കാൻ കഴിയും . കൂടാതെ പുതിയ ചില വിഭാഗങ്ങളും സംരക്ഷിത കന്നുകാലികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉത്തരവാദിത്വമുള്ള നായ ഉടമകൾക്കും ചില സാഹചര്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു. കന്നുകാലികൾ ഉള്ളിടങ്ങളിൽ നായയെ എപ്പോഴും തുടലിലോ ബെൽറ്റിൽ പിടിച്ച് നിർത്തുന്നതാണ് ഏറ്റവും സുരക്ഷിതമെന്നതാണ് പൊതുവായ നിർദ്ദേശം.