WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിങ്കൺ: ലിങ്കൺ ഹിന്ദു സേവാ സമാജത്തിന്റെ (HSS) ആഭിമുഖ്യത്തിൽ നവംബർ 22 ഞായറാഴ്ച വൈകുന്നേരം 3 മണി മുതൽ അയ്യപ്പ പൂജയും ഭക്തിനിർഭരമായ വിവിധ ആചാരാനുഷ്ഠാനങ്ങളും സംഘടിപ്പിക്കുന്നു. ലിങ്കണിലും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി ഭക്തജനങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ബ്രഹ്മശ്രീ പ്രസാദ് ഭട്ട് നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന പൂജാചടങ്ങുകളിൽ ഭജന, വിളക്ക് പൂജ, നീരാഞ്ജനം, പടിപൂജ, ദീപാരാധന, ഹരിവരാസനം, മഹാപ്രസാദം തുടങ്ങിയ വിശേഷാൽ ചടങ്ങുകൾ ഉണ്ടായിരിക്കും. അയ്യപ്പസ്വാമിയുടെ മംഗളകരമായ ഹരിവരാസനത്തോടെ ചടങ്ങുകൾ സമാപിക്കും.
പ്രശസ്ത ഗായകനും അയ്യപ്പഭക്തനുമായ സദാനന്ദന്റെ നേതൃത്വത്തിലുള്ള തത്വമസി അയ്യപ്പ ഭജൻസ് പരമ്പരാഗത അയ്യപ്പ ഭജനകൾ അവതരിപ്പിക്കും. ഭക്തിസാന്ദ്രമായ ഈ ഭജനസന്ധ്യ ആഘോഷത്തിന്റെ പ്രധാന ആകർഷണമായിരിക്കും.
HSS-ന്റെ 11 എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടിയുടെ സംഘാടനം.
അയ്യപ്പഭക്തിയും ആത്മീയ ചൈതന്യവും നിറഞ്ഞ ഈ ആഘോഷത്തിലേക്ക് ലിങ്കണിലെയും സമീപ പ്രദേശങ്ങളിലെയും എല്ലാ അയ്യപ്പഭക്തരെയും ഈശ്വരവിശ്വാസികളെയും കുടുംബസമേതം സംഘാടകർ സ്നേഹപൂർവം ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
[email protected]
ശ്രീ ശ്രീ: 07765599073 / 07305505655
സുരജ് ഉണ്ണികൃഷ്ണൻ: 07586246304
ലക്ഷ്മി പ്രസാദ്: 07717281724
സുഷ്മില സുനിൽ: 07470 155168
വിലാസം
(The County Assembly Rooms, 76 Bailgate, Lincoln LN1 3AR)