പ്രവാസി മലയാളി സമൂഹത്തിന് കലയുടെയും സംസ്കാരത്തിന്റെയും പുത്തൻ അനുഭവം പകർന്നുനൽകാൻ കൈരളി യുകെ വീണ്ടും അരങ്ങൊരുക്കുന്നു. കൈരളി യുകെ സതാംപ്റ്റൺ – പോർട്സ്മൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഹൃദ്യമായ സംഗീത നൃത്ത സന്ധ്യ മാർച്ച് 21 ശനിയാഴ്ച വിക്ഹാം കമ്മ്യൂണിറ്റി സെന്ററിൽ (Wickham Community Center) നടക്കും.
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറ്റമ്പതിലധികം പ്രതിഭകൾ അണിനിരക്കുന്ന ഈ കലാവിരുന്ന് ഉച്ചയ്ക്ക് 3:00 മണിക്ക് ആരംഭിക്കും. കൈരളി യുകെയുടെ പ്രവർത്തനങ്ങൾക്ക് പ്രവാസി സമൂഹത്തിൽ നിന്ന് ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് ഈ മനോഹരമായ കലാസന്ധ്യക്കു രൂപം നൽകിയിരിക്കുന്നത്.
യൂണിറ്റ് പ്രസിഡന്റ് മായ അനീഷിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ സെക്രട്ടറി അബി കുര്യൻ സ്വാഗതം ആശംസിക്കും. കൈരളി യുകെ നാഷണൽ സെക്രട്ടറി നവീൻ ഹരി കലാസന്ധ്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
കൈരളി യുകെ പ്രസിഡന്റ് രാജേഷ് ചെറിയാൻ, സതാംപ്റ്റൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷെല്ലി കുര്യൻ, പോർട്സ്മൗത്ത് മലയാളി അസോസിയേഷൻ പ്രതിനിധി ഡാഫിനി, ഫ്രണ്ട്സ് മലയാളി അസോസിയേഷൻ ഓഫ് സതാംപ്റ്റൺ പ്രതിനിധി സാനു ജോർജ് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിക്കും. യൂണിറ്റ് ഭാരവാഹിയായ സംയുക്ത സമീർ സമ്മേളനത്തിന് നന്ദി രേഖപ്പെടുത്തും.
തീയതി: 2026 മാർച്ച് 21, ശനിയാഴ്ച
സമയം: ഉച്ചയ്ക്ക് 3:00 മണി മുതൽ
സ്ഥലം: Wickham Community Center, Mill Lane, Wickham, PO17 5AL
യുകെയുടെ സാംസ്കാരിക മണ്ഡലത്തിൽ സജീവ സാന്നിധ്യമായ കൈരളി യുകെ ഒരുക്കുന്ന ഈ മനോഹരമായ കലാസന്ധ്യയിലേക്ക് എല്ലാ കലാസ്നേഹികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.











Leave a Reply