ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ബാഡ്മിൻറൺ അംപയറിങ്ങ് രംഗത്ത് ശ്രദ്ധേയ നേട്ടവുവുമായി യുകെ മലയാളികൾക്ക് അഭിമാനമായി മാറുകയാണ് കോട്ടയം ജില്ലയിലെ ചങ്ങനാശേരി സ്വദേശിയായ ജെറിൻ ജെയിംസ്. വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ജെറിൻ, ബാഡ്മിൻറൺ ഇംഗ്ലണ്ടിന്റെ ഔദ്യോഗിക അംപയറായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.

കഴിഞ്ഞ സെപ്റ്റംബറിൽ ബാഡ്മിൻറൺ ഇംഗ്ലണ്ടിന്റെ ലൈൻ ജഡ്ജായി തിരഞ്ഞെടുക്കപ്പെട്ട ജെറിൻ, തുടർന്ന് നടന്ന ഔദ്യോഗിക മൂല്യനിർണയം വിജയകരമായി പൂർത്തിയാക്കി അംപയറായും ഉയർന്നിരിക്കുകയാണ്. ഒരേസമയം ലൈൻ ജഡ്ജും അംപയറുമായുള്ള ഇരട്ട ചുമതല വഹിക്കുന്ന ഇംഗ്ലണ്ടിലെ അപൂർവ മലയാളികളിൽ ഒരാളാണ് അദ്ദേഹം. യോർക്ക്‌ഷയർ മേഖലയിലെ ഏക മലയാളിയും, ഇംഗ്ലണ്ടിലുടനീളം ഈ നേട്ടം കൈവരിച്ച രണ്ടുപേരിൽ ഒരാളുമാണ് ജെറിൻ. ചങ്ങനാശേരി സ്വദേശിയായ രാജേഷ് പിള്ളയാണ് ഇതേ നേട്ടം കൈവരിച്ച മറ്റൊരു മലയാളി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടെക്നിക്കൽ റിക്രൂട്ടറായി ജോലി ചെയ്യുന്ന ജെറിൻ വെയ്ക്ക് ഫീൽഡിലെ വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷൻ അംഗമാണ് . ഭാര്യ ആൻ മരിയ ഷാജി വെയ്ക്ക് ഫീൽഡിലെ പിൻഡർഫീൽഡ് ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു. ഐമ അൽഫോൺസ ജെറിൻ ആണ് ഏക മകൾ . കടുമത്തിൽ കെ.കെ. ജെയിംസും ഷെർലി ജെയിംസും ആണ് മാതാപിതാക്കൾ

സ്പോർട്സിനോടുള്ള തൻ്റെ താൽപ്പര്യവും പരിശ്രമവുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചതെന്ന്
ജെറിൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു.