ന്യൂഡൽഹി: ഹിന്ദുസ്ഥാൻ പെട്രോളിയം പ്രീമിയം പെട്രോളിന്റെ വില ലിറ്ററിന് 2 രൂപ വർധിപ്പിച്ചു. പുതുക്കിയ വില വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. എന്നാൽ സാധാരണ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലെന്ന് കമ്പനി അറിയിച്ചു.

വില വർധനയുടെ കാരണം കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഇറാൻ ഇസ്രയേൽ കോൺഫ്ലിക്റ്റ് പശ്ചാത്തലത്തിൽ ആഗോള ക്രൂഡ് ഓയിൽ വിപണിയിൽ ഉണ്ടായ ചാഞ്ചാട്ടവും ഗതാഗത ചെലവിലെ വർധനയും പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കൂടാതെ ഹോർമുസ് കടലിടുക്ക് വഴി ക്രൂഡ് ഓയിൽ നീക്കത്തിൽ ഉണ്ടായ അനിശ്ചിതത്വം വിപണിയെ ബാധിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മറ്റ് കമ്പനികളും സമാനമായ വില വർധന പ്രഖ്യാപിക്കാനും, വരും ദിവസങ്ങളിൽ സാധാരണ ഇന്ധനങ്ങളുടെ വിലയും ഉയരാനിടയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.